Kerala PSC Selected Questions

1) സുനിലിന് അടിസ്ഥാന ശമ്പളത്തിന്റെ 30% ഡി. എ അടക്കം 11700 രൂപ ശമ്പളം ലഭിക്കുന്നു. അടിസ്ഥാന ശമ്പളം എത്ര?
അടിസ്ഥാന ശമ്പളത്തിന്റെ 130% = 11700
അടിസ്ഥാന ശമ്പളം = 11700×100/130 = 9000
2) ഒരു ഗണിത പരീക്ഷയിലെ വിജയശതമാനം 78.2 ആണ്. 9 കുട്ടികൾകൂടി ജയിച്ചിരുന്നു എങ്കിൽ വിജയശതമാനം 80 ആകുമായിരുന്നു. എങ്കിൽ എത്ര കുട്ടികൾ പരീക്ഷ എഴുതി?
80% ആകാൻ 1.8% കൂടി വേണം.
ie, 1.8%, 9 ന് തുല്യമാണ്.
പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ 1.8%=9
പരീക്ഷ എഴുതിയവരുടെ എണ്ണം = 9×100/1.8=500