പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 18

ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
(A) അമേരിക്ക
(B) ദുബായ്
(C) ജനീവ
(D) സൗത്ത് ആഫ്രിക്ക
ഉത്തരം: (C)

ഓങ്കോളജി (oncology) ഏത് അസുഖത്തെക്കുറിച്ചുള്ള പഠനമാണ്
(A) ക്യാൻസർ
(B) കോവിഡ് – 19
(C) പ്രമേഹം
(D) എയ്ഡ്സ്
ഉത്തരം: (A)

ഡി.പി.റ്റി (DPT) വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ്?
(A) ക്ഷയം
(B) വില്ലൻ ചുമ
(C) മഞ്ഞപിത്തം
(D) നിശാന്ധത
ഉത്തരം: (B)

“സിക്ക വൈറസ് ” ബാധയ്ക്ക് കാരണമായ കൊതുകുയിനം ഏത്?
(A) ക്യൂലസ്
(B) അനോഫിലസ്
(C) ഈഡിസ്
(D) മാൻസോണിയൻസ്
ഉത്തരം: (C)

സംയോജിത ശിശുവികസന സേവന പദ്ധതി (ICDS) ആരംഭിച്ച വർഷം?
(A) 1974
(B) 1975
(C) 1976
(D) 1978
ഉത്തരം: (B)

ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി എത്ര ജനസംഖ്യയ്ക്കാണ് ഒരു “ആശ” പ്രവർത്തകയെ നിയോഗിച്ചിട്ടുള്ളത്?
(A) 5000
(B) 3000
(C) 2000
(D) 1000
ഉത്തരം: (D)

ഒ.ആർ.ടി. (ORT) ഏത് അസുഖത്തിന് നൽകുന്ന പ്രതിരോധമാണ്?
(A) ക്ഷയം
(B) കുഷ്ഠം
(C) വയറിളക്കരോഗങ്ങൾ
(D) സന്നിപാതജ്വരം
ഉത്തരം: (C)

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) സ്ഥിതി ചെയ്യുന്നത്?
(A) ചെന്നൈ
(B) കേരളം
(C) പൂനെ
(D) മുംബൈ
ഉത്തരം: (C)

മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം?
(A) കുതിരസന്നി
(B) പ്ലേഗ്
(C) പോളിയോ
(D) എയിഡ്‌സ്
ഉത്തരം: (D)

ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്?
(A) 2005
(B) 2008
(C) 2010
(D) 2021
ഉത്തരം: (C)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.