പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 8

പി.എസ്.സി

1. ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്?
(A) ഇടുപ്പ് സന്ധി
(B) തലയോട്ടിയിലെ സന്ധി
(C) കൈമുട്ടിലെ സന്ധി
(D) കാൽമുട്ടിലെ സന്ധി
ഉത്തരം: (B)

2. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക :
(A) തലച്ചോറ്
(B) ഹൃദയം
(C) ആമാശയം
(D) വൃക്ക
ഉത്തരം: (D)

3. ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്?
(A) പാറ്റ
(B) മനുഷ്യൻ
(C) മത്സ്യം
(D) മണ്ണിര
ഉത്തരം: (B)

4. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്?
(A) വി. ശിവൻകുട്ടി
(B) വീണ ജോർജ്ജ്
(C) കെ.കെ. ശൈലജ
(D) എം.ബി. രാജേഷ്
ഉത്തരം: (B)

5. താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
(A) വിറ്റാമിൻ എ
(B) വിറ്റാമിൻ ഇ
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ ബി
ഉത്തരം: (D)

6. മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :
(A) താലോലം
(B) അന്നദായിനി
(C) സാന്ത്വനം
(D) അമൃതം-ആരോഗ്യം
ഉത്തരം: (A)

7. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
(A) 306
(B) 206
(C) 107
(D) 150
ഉത്തരം: (B)

8. ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:
(A) ബ്ലഡ് പ്രഷർ
(B) പനി
(C) ജലദോഷം
(D) മഞ്ഞപ്പിത്തം
ഉത്തരം: (A)

9. ജലദോഷത്തിന് കാരണമാകുന്ന രോഗകാരി ഏത്?
(A) ബാക്ടീരിയ
(B) വൈറസ്
(C) ഫംഗസ്
(D) പ്രോട്ടോസോം
ഉത്തരം: (B)

10. കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോം
ഉത്തരം: (A)