Kerala Devaswom Board Exam Questions Part 1

devaswom board

∎ അനന്തപുരം തടാക ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
കാസർകോട്

∎ കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മല്ലികാർജ്ജുന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ?
ശിവൻ

∎ പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി രാജാക്കന്മാർ നിർമ്മിച്ച ക്ഷേത്രം?
മല്ലികാർജ്ജുന ക്ഷേത്രം

∎ യക്ഷഗാനം പതിവായി നടത്തുന്ന ക്ഷേത്രം എത്?
മല്ലികാർജ്ജുന ക്ഷേത്രം

∎ അയ്യപ്പസ്വാമി, ശിവൻ, ഗണപതി, ദുർഗ്ഗ ദേവി, ശ്രീശങ്കരാചാര്യർ എന്നിവരുടെ ചിത്രങ്ങൾ മല്ലികാർജ്ജുന ക്ഷേത്രത്തിലെ വലിയ അമ്പലത്തിൽ കാണപ്പെടുന്നു

∎ തിരുവനന്തപുരം ജില്ലയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം കാസർകോട് ജില്ലയിൽ ഉള്ള ഏത് ക്ഷേത്രം ആണ് എന്നാണ് വിശ്വാസം?
അനന്തപുരം തടാക ക്ഷേത്രം

∎ മല്ലികാർജ്ജുന ക്ഷേത്രത്തിൻറെ തെക്കുഭാഗത്ത് കൂടി ഒഴുകുന്ന നദി ഏതാണ്?
കുമ്പള പുഴ

∎ കേരളത്തിലെ ഏക തടാക ക്ഷേത്രം?
അനന്തപുരം തടാക ക്ഷേത്രം

∎ ബാബിയ എന്ന സസ്യാഹാരിയായ മുതല കാണപ്പെടുന്നത് ഏത് ക്ഷേത്രത്തിലാണ്?
അനന്തപുരം തടാക ക്ഷേത്രം

∎ കൊടിമരമില്ലാത്ത കണ്ണൂർ ജില്ലയിലെ കോലത്തിരിമാരുടെ കുടുംബ ക്ഷേത്രം ഏതാണ്?
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

∎ ശ്രീനാരായണഗുരു ആദ്യമായി മലബാറിൽ ക്ഷേത്രപ്രതിഷ്ഠ നടത്തിയത് എവിടെയാണ്?
തലശ്ശേരി ജഗന്നാഥ ക്ഷേത്രം

∎ ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)

∎ ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം?
കൊട്ടിയൂർ മഹാദേവക്ഷേത്രം