കയ്യൂർ സമരം PSC ചോദ്യോത്തരങ്ങൾ

psc questions

∎ കൈയൂർ സമരം നടന്ന വർഷം
1941

∎ കൈയൂർ സമരം നടന്ന താലൂക്ക്
ഹോസ്ദുർഗ് (ജില്ല കാസർകോട്)

∎ എന്തായിരുന്നു സമരത്തിന് കാരണം
കയ്യൂരിലെ കർഷക സംഘങ്ങൾ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണ് കയ്യൂർ സമരം

∎ ഏത് നദിയുടെ തീരത്താണ് കൈയൂർ സമരം നടന്നത്
കരിയങ്കോട് നദി

∎ കയ്യൂർ സമരക്കാരിൽ നിന്ന് അക്രമത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ
സുബ്ബരായർ

∎ തുടർന്ന് 1943 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ടവർ ആരൊക്കെ
മഠത്തിൽ അപ്പു
പെഡോര കുഞ്ഞമ്പു നായർ
കോയിത്താട്ടിൽ ചിരുകണ്ടൻ
പള്ളിക്കൽ അബൂബക്കർ

∎ കൃഷ്ണൻ നായറെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു

∎ കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ആരായിരുന്നു
ഇ കെ നായനാർ

∎ കയ്യൂർ സമരത്തെ പ്രമേയമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ
മീനമാസത്തിലെ സൂര്യൻ

∎ കയ്യൂരും കരിവെള്ളൂരും എന്ന കൃതി രചിച്ചത്
എ വി കുഞ്ഞമ്പു

∎ കയ്യൂർ സമരചരിത്രം എന്ന കൃതി രചിച്ചത്
വി.വി കുഞ്ഞമ്പു

∎ കയ്യൂർ സമരത്തെ പ്രമേയമാക്കി നിരഞ്ജന രചിച്ച നോവൽ
ചിരസ്മരണ