ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

1. ലോകത്തില്‍ ആദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യമേത്?
ഭൂട്ടാന്‍
2. 1947 നവംബര്‍ 21-നു പുറത്തിക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം ?
ഇന്ത്യന്‍ പതാകയും ജയ് ഹിന്ദ് മുദ്രാവാക്യവും
3. ഗാന്ധിജിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാമ്പ് ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷമേത് ?
1948 ഓഗസ്റ്റ് 15
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് ?
1947 നവംബര്‍ 21
5. ഏറ്റവുമധികം രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ സ്ഥാനം പിടിച്ച ഇന്ത്യാക്കാരനാര് ?
മഹാത്മാഗാന്ധി
6. ഇന്ത്യ കഴിഞ്ഞാല്‍ ഗാന്ധിജിയുടെ ചിത്രം തപാല്‍സ്റ്റാമ്പില്‍ അച്ചടിച്ച ആദ്യ രാജ്യമേത്?
അമേരിക്ക
7. തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വനിതയാര് ?
മീരാഭായി
8. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഭാരതീയ ചക്രവര്‍ത്തിയാര് ?
ച്രന്ദഗുപ്ത മൌര്യന്‍
9. തപാല്‍സ്റ്റാമ്പില്‍ സ്ഥാനംപിടിച്ച ആദ്യത്തെ കേരളീയനാര് ?
ശ്രീനാരായണഗുരു
10. ഇന്ത്യയുടെ തപാല്‍സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയനാര് ?
ശ്രീനാരായണഗുരു