ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2

1. ‘പിന്‍’ എന്നതിന്റെ മുഴുവന്‍ രൂപമെന്ത്?
പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍
2. എത്ര അക്കങ്ങളാണ് പിന്‍കോഡില്‍ ഉള്ളത്?
ആറ്
3. പിന്‍കോഡിലെ ഇടത്തെയറ്റത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്?
പോസ്റ്റൽ സോൺ
4. പിൻകോഡിലെ ഇടത്തെയറ്റത്തു നിന്നുമുള്ള രണ്ടാമത്തെ അക്കം സൂചിപ്പിക്കുന്നതെന്ത്?
പോസ്റ്റൽ സബ് സോണ്‍
5. സോര്‍ട്ടിങ് ജില്ലയെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കമേത്?
ഇടത്തെയറ്റത്തുനിന്നും മൂന്നാമത്തേത്
6. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളെ സൂചിപ്പിക്കുന്ന പിന്‍കോഡിലെ അക്കങ്ങളേവ?
അവസാനത്തെ മൂന്നക്കങ്ങള്‍
7. ഇന്ത്യയില്‍ എത്ര പോസ്റ്റല്‍ സോണുകളാണുള്ളത്?
9
8. ഒന്നാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങേളേവ?
ഡല്‍ഹി, ഹരിയാണ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍
9. രണ്ടാമത്തെ പോസ്റ്റല്‍ സോണില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളേവ?
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്
10. മൂന്നാമത്തെ പോസ്റ്റല്‍ സോണിലെ പ്രദേശങ്ങളേവ?
രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ദിയു, ദാദ്രനഗര്‍ ഹവേലി