പൊതുവിജ്ഞാനം Part5

1. കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സാഹിത്യകാരൻ?
ജോസഫ് മുണ്ടശേരി
2. മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമിതനായത് ആര്?
കെ. ജയകുമാർ
3. ഏഷ്യയുടെ വെളിച്ചം എന്ന് വിളിക്കുന്നത് ആരെയാണ്?
ശ്രീബുദ്ധനെ
4. കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവാര്?
വിക്രമാദിത്യ വരഗുണൻ
5. ആരാണ് ഇന്ത്യൻ മാക്യവെല്ലി എന്നു പ്രസിദ്ധൻ?
ചാണക്യൻ
6. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
രാജാറാം മോഹൻ റോയ്
7. ഇന്ത്യയുടെ വജ്രം എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
ഗോപാലകൃഷ്ണ ഗോഖലെ
8. കേരളത്തിലെ ലിങ്കൺ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവാര്?
പണ്ഡിറ്റ് കെ.പി. കറുപ്പൻ
9. ദേശബന്ധു എന്നറിയപ്പെട്ടത് ഏത് നേതാവാണ്?
ചിത്തരഞ്ജൻദാസ്
10. വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ) ആരുടെ ആത്മകഥയാണ്?
എ.പി.ജെ. അബ്ദുൾകലാം