psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 6

കലാപങ്ങളിലേക്ക്‌ നയിച്ച ബ്രിട്ടീഷ്‌ നയങ്ങള്‍ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിരവധി നിയമങ്ങളും, അവരുടെ തെറ്റായ നയങ്ങളുമാണ് ഈ കലാപങ്ങൾക്ക് കാരണമായത്. ശാശ്വത ഭൂനികുതിവ്യവസ്ഥ ജമീന്ദാരി’ എന്നും അറിയപ്പെട്ട ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപവത്കരിച്ചത്‌ ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ്‌ ആണ്‌. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലാണ്‌ ഇത്‌ നടപ്പാക്കിയത്‌. ഇതിലൂടെ ജമീന്ദാര്‍മാരും കരംപിരിവുകാരും ഭൂവുടമകളായിമാറി. അവര്‍ നികുതിപിരിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥരായിപ്രഖ്യാപിക്കപ്പെട്ടു. മുന്‍പ്‌ ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന കൃഷിക്കാര്‍ കുടിയാന്മാര്‍ മാത്രമായിമാറി. റയറ്റുവാരി സര്‍ തോമസ്‌ മണ്‍റോ മദ്രാസ്‌…

Read More
psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 5

മറ്റു കലാപങ്ങൾ രാഷ്ട്രീയവും സാമൂഹ്യവും മതപരവുമായ കാരണങ്ങളാലും ബ്രിട്ടിഷുകാര്‍ക്കെതിരെ കലാപങ്ങള്‍ഉണ്ടായിട്ടുണ്ട്‌. 1. അഞ്ചുതെങ്ങ്‌ കലാപം 1697-ലാണ്‌ അഞ്ചുതെങ്ങ്‌ കലാപം നടന്നത്‌. ആറ്റിങ്ങല്‍ റാണിയില്‍നിന്ന്‌ അഞ്ചുതെങ്ങ്‌ ലഭിച്ച ഇംഗ്ലീഷുകാര്‍ അവിടെ കോട്ട നിര്‍മിച്ചു. ബ്രിട്ടിഷുകാര്‍ക്കെതിരെ പ്രകോപിതരായ സ്ഥലവാസികള്‍ അവരുടെഫാക്ടറി ആക്രമിച്ചു. 2. ആറ്റിങ്ങല്‍ കലാപം ബ്രിട്ടീഷ്‌ അധികാരത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്‌ 1721-ലെ ആറ്റിങ്ങല്‍ കലാപം. ആറ്റിങ്ങല്‍ റാണിക്ക്‌ നല്‍കാന്‍സമ്മാനങ്ങളുമായി പോവുകയായിരുന്ന 140-ഓളം ഇംഗ്ലീഷുകാരെ നാട്ടുകാര്‍ ആക്രമിച്ച്‌ വധിച്ചു. 3. കുക്ക ലഹള 4. ഉപ്പുലഹള

Read More
psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 4

ശിപായി ലഹളകള്‍ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യന്‍ പടയാളികളെ “ശിപായിമാര്‍’എന്നാണ്‌ വിളിച്ചിരുന്നത്‌. കമ്പനിഭരണത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും ശിപായിമാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപങ്ങള്‍ നടത്തിയിട്ടുണ്ട്‌. ശിപായിമാരുടെ ജാതി-മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന നിയമങ്ങളും താഴ്ന്ന ശമ്പളവും മോശം പെരുമാറ്റവുമാണ്‌ ഇവരുടെ കലാപങ്ങള്‍ക്ക്‌ കാരണമായിമാറിയിട്ടുള്ളത്‌.ഇംഗ്ലീഷുകാര്‍ക്കെതിരെ ശിപായിമാര്‍ നടത്തിയ വലിയതോതിലുള്ള ആദ്യകലാപമാണ്‌ 1806 ജൂലായ്‌ 10ലെ വെല്ലൂര്‍ ലഹള. പട്ടാള യൂണിഫോമില്‍ വരുത്തിയ മാറ്റങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു കലാപത്തിലേക്ക്‌ നയിച്ചത്‌. കേവലം ഒരുദിവസം മാത്രമാണ്‌ കലാപം നീണ്ടുനിന്നത്‌.മറ്റൊരു പ്രധാനപ്പെട്ട ശിപായിലഹളയായിരുന്നു 1824-ലെ ബാരക്ക്പുര്‍…

Read More
psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 3

പോളിഗാര്‍ കലാപങ്ങള്‍ ദക്ഷിണേന്ത്യയില്‍ നിലനിന്നിരുന്ന രാഷ്ട്രീയവ്യവസ്ഥയാണ്‌ “പോളിഗാരിസമ്പ്രദായം’. നാട്ടുരാജാക്കന്‍മാരുടെ കീഴിലുള്ള ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ ആയിരുന്നു പോളിഗാര്‍മാര്‍’. രാജാവിനെയും ജനങ്ങളെയും ബന്ധിപ്പിച്ചിരുന്ന കണ്ണികളായിരുന്നു പോളിഗാര്‍മാര്‍. ദക്ഷിണേന്ത്യയിലെ നാട്ടുരാജാക്കന്‍മാര്‍ ബ്രിട്ടിഷുകാര്‍ക്ക്‌ കീഴടങ്ങിയപ്പോള്‍ രാജ്യസ്നേഹികളായ പോളിഗാര്‍മാര്‍ അതിനു തയ്യാറായില്ല. ജനകീയപിന്തുണയോടെ ബ്രിട്ടിഷുകാരുമായി ഏറ്റുമുട്ടാന്‍ ചില പോളിഗാര്‍മാര്‍ തീരുമാനിച്ചു. വീരപാണ്ഡ്യ കട്ടബൊമ്മന്‍, മരുതുപാണ്ഡ്യന്‍ എന്നിവരാണ്‌ പോളിഗാര്‍കലാപങ്ങള്‍ക്ക്‌ നേതൃത്വംനല്‍കിയത്‌. 1. കട്ടബൊമ്മനും മരുതുപാണ്ഡ്യനും പാഞ്ചാലംകുറിച്ചിയിലെ പോളിഗാര്‍ ആയിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മനും ഇംഗ്ലീഷുകാരുമായുള്ള പോരാട്ടം നടന്നത്‌ 1792-99 കാലത്താണ്‌. ബ്രിട്ടീഷുകാരുടെ അന്യായമായ നികുതികളും രാംനാട്‌ കളക്ടര്‍…

Read More
psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 2

ഗോത്രവര്‍ഗ കലാപങ്ങള്‍ നാണ്യവിളകള്‍ കൃഷിചെയ്യാനായി ബ്രിട്ടീഷ്‌ തോട്ടമുടമകള്‍ ഗോത്രഭൂമികള്‍ കയ്യേറി. ഇവിടെനിന്നും പുറത്താക്കപ്പെട്ട ഗോത്രവര്‍ഗക്കാര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരയായി. ഗോത്രവര്‍ഗങ്ങളുടെ ചില ആചാരങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചതും മിഷനറിമാരുടെ മതപരിവര്‍ത്തനവും കലാപത്തിന്റെ കാരണങ്ങളായിമാറി. 1. സന്താള്‍ ലഹള ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നേരിട്ട ഏറ്റവും വലിയഗോത്രവര്‍ഗ കലാപമാണ്‌ 1855-56 കാലത്തെ സന്താള്‍ലഹള. ബിഹാര്‍-ബംഗാള്‍ മേഖലയിലെ കര്‍ഷകരായ ഗോത്ര വര്‍ഗക്കാരായിരുന്നു സന്താളുകള്‍. ബ്രിട്ടീഷുകാരുടെ ശാശ്വതഭൂനികുതി വ്യവസ്ഥ സന്താള്‍ കര്‍ഷകരുടെ കൃഷിഭൂമി ജമീന്ദാര്‍മാരുടെ കൈകളിലെത്താന്‍ ഇടയാക്കി.ചൂഷണങ്ങളും പീഡനങ്ങളും അസഹനീയമായതോടെ സന്താള്‍ കര്‍ഷകര്‍ കലാപത്തിനൊരുങ്ങി.1854 ല്‍…

Read More
psc

ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 1

കര്‍ഷക കലാപങ്ങള്‍ കര്‍ഷകരാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യകാല ചെറുത്തുനില്‍പ്പുകളില്‍ മുഖ്യപങ്കു വഹിച്ചത്‌. ബ്രിട്ടീഷുകാരുടെ പുതിയ ഭൂനികുതി വ്യവസ്ഥകളും അവരുടെ പിന്തുണയോടെ ജമീന്ദാര്‍മാരും തോട്ടമുടമകളും ഹുണ്ടികക്കാരും നടത്തിയ ചൂഷണവുമാണ്‌ കര്‍ഷക കലാപങ്ങള്‍ക്ക്‌ കാരണമായത്‌. പല കര്‍ഷകകലാപങ്ങള്‍ക്കും നേതൃത്വം നല്‍കിയത്‌ മതനേതാക്കൾ ആയിരുന്നതിനാല്‍ മതപരമായ ഒരു പരിവേഷവും കര്‍ഷകകലാപങ്ങള്‍ക്ക്‌ ഉണ്ടായിരുന്നു. 1. സന്ന്യാസി ലഹള ബംഗാളിലെ നാടോടികളായ ഭിക്ഷുക്കളായിരുന്ന സന്ന്യാസിമാര്‍ 1763-1800 കാലയളവിലാണ്‌ ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയത്‌. മുന്‍പ്‌ കാര്‍ഷിക വൃത്തി ചെയ്ത്‌ ജീവിച്ചിരുന്ന സന്ന്യാസിമാര്‍, അവരുടെ ഭൂമികളില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ ഭിക്ഷാടകരായി…

Read More