
ബ്രിട്ടീഷ് ഇന്ത്യയിലെ കലാപങ്ങള്‍ – പ്രധാന വസ്തുതകൾ Part 6
കലാപങ്ങളിലേക്ക് നയിച്ച ബ്രിട്ടീഷ് നയങ്ങള്‍ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നിരവധി നിയമങ്ങളും, അവരുടെ തെറ്റായ നയങ്ങളുമാണ് ഈ കലാപങ്ങൾക്ക് കാരണമായത്. ശാശ്വത ഭൂനികുതിവ്യവസ്ഥ ജമീന്ദാരി’ എന്നും അറിയപ്പെട്ട ശാശ്വത ഭൂനികുതി വ്യവസ്ഥ രൂപവത്കരിച്ചത് ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ് ആണ്. ബംഗാള്‍, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കിയത്. ഇതിലൂടെ ജമീന്ദാര്‍മാരും കരംപിരിവുകാരും ഭൂവുടമകളായിമാറി. അവര്‍ നികുതിപിരിച്ചുകൊണ്ടിരുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥരായിപ്രഖ്യാപിക്കപ്പെട്ടു. മുന്‍പ് ഭൂമിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന കൃഷിക്കാര്‍ കുടിയാന്മാര് മാത്രമായിമാറി. റയറ്റുവാരി സര് തോമസ് മണ്‍റോ മദ്രാസ്…