ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 9

1. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത്
എഥിലിൻ
2. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത്
ഫ്ലോറിജൻ
3. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ്
ജാസ്മോണിക്ക് ആസിഡ്
4. എൻ.എ.എ., ഐ.ബി.എ., 2, 4-ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്
ഓക്സിനുകൾ
5. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത്
നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.)
6. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത്
ഇൻഡോൾ-3- ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ)
7. കളനാശിനിയായി ഉപയോഗിക്കുന്ന കൃത്രിമഹോർമോൺ ഏത്
2, 4-ഡി
8. കൃത്രിമമായി നിർമിക്കുന്ന ഏതു ഹോർമോണാണ് സസ്യങ്ങളിൽ പാർത്തനോകാർപിക്കു കാരണമാവുന്നത്
ജിബ്ബർലിനുകൾ
9. റബ്ബറിൽ പാൽ ഉത്പാദനം വർധിപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ഏത്
എഥിഫോൺ
10. പഴവർഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്
അബ്സെസിക്ക് ആസിഡ്