ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 8

ജീവശാസ്ത്രം

1. സസ്യങ്ങളിലെ മാസ്റ്റര്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്‌?

ഓക്‌സിനുകൾ

2. പ്രധാന സസ്യഹോര്‍മോണുകൾ ഏതെല്ലാം?

ഓക്‌സിന്‍, ജിബ്ബര്‍ലിന്‍, സൈറ്റോകിനിന്‍, അബ്‌സെസിക്ക്‌ ആസിഡ്‌, എഥിലിന്‍

3. സംഭൃതാഹാരത്തെ വിഘടിപ്പിച്ച്‌ വിത്തുകളെ മുളയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണേത്‌?

ജിബ്ബര്‍ലിന്‍

4. സസ്യങ്ങളിലെ ഇലവിരിയല്‍ പ്രക്രിയയെ സഹായിക്കുന്ന ഹോര്‍മോണേത്‌?

ജിബ്ബര്‍ലിന്‍

5. സസ്യങ്ങളുടെ കാണ്ഡാഗ്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഹോര്‍മോണേത്‌?

ജിബ്ബറിലിന്‍

6. കോശവളര്‍ച്ച, കോശവിഭജനം, കോശ വൈവിധ്യവത്കരണം എന്നിവയ്ക്കു കാരണമാകുന്ന ഹോര്‍മോണേത്‌?

സൈറ്റോകിനിന്‍

7. അഗ്രമുകുളത്തിന്റെ വളര്‍ച്ച, ഫലരൂപവത്കരണം, കോശദീര്‍ഘീകരണം എന്നിവയെ സ്വാധീനിക്കുന്ന ഹോര്‍മോണേത്‌?

ഓക്‌സിന്‍

8. ഭ്രൂണത്തിൻറ സുഷുപ്താവസ്ഥ, പാകമായ ഇലകളുടെയും കായകളുടെയും പൊഴിയല്‍ എന്നിവയ്ക്കു കാരണമായ ഹോര്‍മോണേത്‌?

അബ്സെസിക്‌ ആസിഡ്‌

9. സസ്യങ്ങളുടെ ഏതു ഭാഗത്താണ് അബ്സെസിക്ക് ആസിഡ് ഹോർമോൺ നിർമിക്കപ്പെടുന്നത്

ഇലകളിൽ

10. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത്

എഥിലിൻ