ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 7

1. മുറിവുകളെക്കുറിച്ചുള്ള പഠനം:
ട്രോമറ്റോളജി
2. എയ്ഡ്‌സ് വൈറസിനെ കണ്ടെത്തിയതാര്?
ലുക് മൊണ്ടെയ്നര്‍
3. പൂച്ചയുടെ ശാസ്ത്രീയ നാമം:
ഫെലിസ് ഡൊമസ്റ്റിക്ക
4. ആത്മഹത്യാസ്വഭാവം കൂടുതല്‍ കാണിക്കുന്ന ജന്തുക്കൾ:
ലെമ്മിംഗുകൾ
5. ഇണകളെ ആകര്‍ഷിക്കാന്‍ പെണ്‍പട്ടുനൂല്‍ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണ്‍:
ബോംബിക്കോൾ
6. വാല്‍മാക്രിയുടെ ശ്വസനാവയവം:
ഗില്‍സ്
7. ചേനത്തണ്ടന്‍ എന്നറിയപ്പെടുന്ന പാമ്പ്:
അണലി
8. കഴുത്ത് പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിവുള്ള പക്ഷി:
മൂങ്ങ
9. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്:
വില്യം ഹാര്‍വി
10. AB രക്തമുള്ളവരുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്നആന്‍റിജന്‍:
ആന്‍റിജന്‍ A യും, ആന്‍റിജന്‍ B യും