ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 10

ഇജീവശാസ്ത്രം

1. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനുപയോഗിക്കുന്ന എഥിലിന്റെ കുടുംബത്തിലുള്ള കൃത്രിമഹോർമോണേത്?

എഥിഫോൺ

2. മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വലുപ്പം വർധിപ്പിക്കുക, മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുക എന്നിവയ്ക്ക് കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്?

ജിബ്ബർലിൻ

3. ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാനായി തളിക്കുന്നത് ഏതു ഹോർമോണിന്റെ ലായനിയാണ്

ജിബ്ബറിലിൻ

4. നെല്ലും ഗോതമ്പും ഒടിഞ്ഞു വീഴുന്നത് തടയാൻ പാടങ്ങളിൽ ഉപയോഗിക്കുന്ന ഹോർമോൺ ലായനിയേത്

ക്ലോർമെക്വാറ്റ് ക്ലോറൈഡ്

5. ഉരുളക്കിഴങ്ങിൽ മുകുളങ്ങൾ വളരുന്നത് തടയാനായി തളിക്കുന്ന ഹോർമോൺ സ്വഭാവമുള്ള ലായനിയേത്

ഫിനൈൽ അസെറ്റിക്കാസിഡ്

6. ചെടികളുടെ കാണ്ഡത്തിൽ നിന്നും വേരുമുളപ്പിക്കാനായി ഏത് ഹോർമോൺ ലായനിയിലാണ് മുക്കി വയ്ക്കുന്നത്

നാഫ്തലിൻ അസെറ്റിക്കാസിഡ്

7. ജീവകം B9 ഒന്‍റ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്‌:

വിളര്‍ച്ച

8. ഏറ്റവും കൂടുതല്‍ ഇരുമ്പ്‌ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം:

മഞ്ഞൾ

9. മണ്ണിരയുടെ രക്തത്തിന്റെ നിറം:

ചുവപ്പ്‌

10. അമ്നേഷ്യ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഓര്‍മക്കുറവ്‌