ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 1

1. കോശസിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം?
വൈറസുകൾ
2. ന്യൂക്ലിയസ് (കോശമര്‍മം) കണ്ടുപിടിച്ചതാര്?
റോബര്‍ട്ട് ബ്രൌണ്‍
3. കോശഭിത്തി കാണപ്പെടുന്നത്?
സസ്യകോശത്തില്‍ (ജന്തുകോശത്തില്‍ കോശഭിത്തിഇല്ല)
4. DNA- യിലെ തൈമിനുപകരമുള്ള RNA യിലെ നൈട്രജന്‍ബേസ്?
യുറാസില്‍
5. വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാന്‍ സഹായിക്കുന്ന പ്രകാശഗ്രാഹികൾ ?
റോഡ് കോശങ്ങൾ
6. ഐറിസിനും കോര്‍ണിയയ്ക്കും ഇടയിലുള്ള അറ?
അക്വസ് അറ
7. വ്യക്തമായ കാഴ്ചശക്തിക്കുള്ള ശരിയായ അകലം?
25 സെ.മീ.
8. സിറോഫ്താല്‍മിയ രോഗത്തിന് കാരണം?
ജീവകം എ യുടെ അപര്യാപ്തത
9. ട്രക്കോമ രോഗം ബാധിക്കുന്ന അവയവം?
കണ്ണ്
10. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം?
കോക്ലിയ