ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 4

ഇന്ത്യാ ചരിത്രം

👉ബ്രിട്ടീഷ്‌ ഇന്ത്യയിലെ ലഹളകള്‍

1. ഇന്ത്യാസമുദ്രത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്ന ഒരുയൂറോപ്യന്‍ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ?

  • മാര്‍ത്താണ്ഡവര്‍മ (1741 -ലെ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ)

2. ബ്രിട്ടിഷുകാര്‍ക്കെതിരെ അന്തര്‍ദേശീയ സഖ്യം രൂപവത്കരിച്ച ഏക ഇന്ത്യന്‍ ഭരണാധികാരിയാര്?

  • ടിപ്പു സുല്‍ത്താന്‍

3. ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടാന്‍ ഫ്രഞ്ചുകാരുടെ സഹായം തേടിയ ഇന്ത്യന്‍ ഭരണാധികാരി ആര്?

  • ടിപ്പു സുല്‍ത്താന്‍

4. ഫ്രഞ്ചുകാരുടെ വിപ്ലവസംഘടനയായ ജാക്കോബിന്‍ ക്ലബ്ബില്‍ അംഗമായ ഇന്ത്യന്‍ ഭരണാധികാരി ആര്‌ ?

  • ടിപ്പു സുല്‍ത്താന്‍

5. ശ്രീരംഗപട്ടണത്ത്‌ “സ്വാതന്ത്ര്യവൃക്ഷം’നട്ട ഭരണാധികാരി ആര് ?

  • ടിപ്പു സുല്‍ത്താന്‍

6. ഇംഗ്ലീഷുകാരുമായുള്ള പോരാട്ടത്തില്‍ സഹായം അഭ്യര്‍ഥിച്ച്‌ അറേബ്യ, മൌറീഷ്യസ്‌, കാബൂള്‍, കോണ്‍സ്റ്റാന്റിനേപ്പിള്‍ എന്നിവിടങ്ങളിലേക്ക്‌ പ്രതിനിധികളെ അയച്ച ഇന്ത്യന്‍ ഭരണാധികാരി ആര്‌?

  • ടിപ്പു സുല്‍ത്താന്‍

7. സംന്യാസി കലാപം ആരംഭിച്ചവര്‍ഷമേത്‌?

  • 1763

8. ഏതു പ്രദേശത്തെ നാടോടികളായ ഭിക്ഷുക്കളായിരുന്നു സംന്യാസിമാര്‍?

  • ബംഗാള്‍

9. സംന്യാസി കലാപം പ്രമേയമായുള്ള പ്രസിദ്ധ നോവലേത്‌?

  • ആനന്ദമഠം

10. ഇന്ത്യന്‍ നാട്ടുഭാഷയില്‍ എഴുതപ്പെട്ട ആദ്യത്തെ നോവലേത്‌?

  • ആനന്ദമഠം (ബംഗാളി)

11. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ചആനന്ദമഠം പ്രസിദ്ധീകരിച്ച വര്‍ഷമേത്‌?

  • 1881

12. ശത്രുക്കള്‍ക്കെതിരെ പോരാടിയ “ആനന്ദന്‍മാര്‍ എന്നറിയപ്പെട്ട പോരാളികളുടെ കഥ പറയുന്ന കൃതിയേത്‌?

  • ആനന്ദമഠം

13. “വന്ദേമാതരം ഏതുകൃതിയുടെ ഭാഗമാണ്‌?

  • ആനന്ദമഠം

14. സംന്യാസി കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു?

  • രംഗപൂര്‍, ധാക്ക, ബോഗ്ര, മിമന്‍സിങ്‌

15. സംന്യാസി കലാപത്തിനിടയ്‌ക്ക്‌ സ്വതന്ത്രഭരണകൂടങ്ങള്‍ സ്ഥാപിച്ചത്‌ എവിടെയെല്ലാം?

  • ബോഗ്ര, മിമന്‍സിങ്