ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 1

ഇന്ത്യാ

👉യൂറോപ്യന്മാരുടെ വരവിനുശേഷം

1. യൂറോപ്പില്‍ ആദ്യമായി നിലവില്‍ വന്ന ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?

  • ഇംഗ്ലീഷ്‌ ഈസ്റ്റ് ഇന്ത്യാകമ്പനി

2. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?

  • 1600

3. യൂറോപ്പില്‍ 1602-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയേത്‌?

  • ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

4. ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ വര്‍ഷമാണ്‌?

  • 1616

5. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി സ്ഥാപിച്ചത്‌ ഏത്‌ വര്‍ഷമാണ്‌?

  • 1628

6. 1664-ല്‍ സ്ഥാപിക്കപ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏത്‌ രാജ്യക്കാരുടെതാണ്‌?

  • ഫ്രഞ്ച്‌

7. സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വര്‍ഷമേത്‌?

  • 1731

8. ഏറ്റവും ഒടുവിലായി (1776-ല്‍) ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിച്ച യൂറോപ്യന്മാര്‍ ആരാണ്‌?

  • ഓസ്ട്രിയ

9. ലോകത്തിലെ ആദ്യത്തെ ബഹുരാഷ്ട്ര കമ്പനിയായി അറിയപ്പെടുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഏതാണ്‌?

  • ഡച്ച്‌ ഈസ്സ്‌ ഇന്ത്യാ കമ്പനി

10. ലോകത്തില്‍ ആദ്യമായി സ്റ്റോക്കുകള്‍ പുറപ്പെടുവിച്ച കമ്പനിയേത്‌?

  • ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

11. പാപ്പരായതിനെ തുടര്‍ന്ന്‌ 1799 ഡിസംബറില്‍ പ്രവര്‍ത്തനം നിലച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏതാണ്‌?

  • ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

12. ഡച്ച്‌ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്ന പ്രധാന ഏഷ്യന്‍ പ്രദേശമേത്‌?

  • ഇന്‍ഡൊനീഷ്യ

13. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിക്ക്‌ രൂപം നല്‍കിയ രാജാവാര് ?

  • ഫിലിപ്പ്‌ രണ്ടാമന്‍

14. പോര്‍ച്ചുഗീസ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ച വര്‍ഷമേത്‌?

  • 1633

15. 1730-ല്‍ “ഏഷ്യാറ്റിക്‌ കമ്പനി” എന്ന പേരില്‍ പുനഃസ്ഥാപിക്ക്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ?

  • ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

16. നാഗപട്ടണം, സെറാംപൂര്‍, നിക്കോബാര്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങള്‍ 200 വര്‍ഷങ്ങളോളം നിയ്രന്തണത്തില്‍ വെച്ചിരുന്ന യൂറോപ്യന്‍ കമ്പനിയേത്‌?

  • ഡാനിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി

17. ജീന്‍ ബാപ്റ്റിസ്റ്റ്‌ കോള്‍ബെര്‍ട്ട്‌ രൂപകല്‍പ്പന ചെയ്ത ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?

  • ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

18. കോളിന്‍ കാംപ്ബെല്‍ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത് ?

  • സ്വീഡിഷ്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനി

19. വില്യം ബോള്‍ട്ട്സ്‌ സ്ഥാപിച്ച ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?

  • ഓസ്ത്രിയന്‍ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

20. “ജോണ്‍ കമ്പനി” എന്ന്‌ അറിയ്പെട്ട ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയേത്‌?

  • ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി

21. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ പിരിച്ചുവിട്ട വര്‍ഷമേത്‌?

  • 1874

22. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ റോയല്‍ ചാര്‍ട്ടര്‍ നല്‍കിയ ഭരണാധികാരിയാര്‌?

  • എലിസബത്ത്‌ -1

23. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി രൂപംകൊള്ളുമ്പോള്‍ ഇന്ത്യയിലെ പ്രബലനായ ഭരണാധികാരി ആരായിരുന്നു?

  • അക്ബര്‍

24. ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയില്‍നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌ രാജാവ്‌/രാജ്ഞി ഏറ്റെടുത്ത വര്‍ഷമേത്‌?

  • 1858

25. ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിപ്രവര്‍ത്തനം തുടങ്ങിയതെവിടെ?

  • ലണ്ടനില്‍