പ്രായം17 നും 21നും ഇടയിലാണോ?; കരസേനയിൽ വനിതകൾക്ക് മിലിറ്ററി പൊലീസാകാം…
![](https://kpsc.gotmenow.com/wp-content/uploads/2023/02/aa.png)
- ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 15 വരെ.
- എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ…
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ വനിതകൾക്ക് അഗ്നിവീർ (ജിഡി)–വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 15 വരെ. എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ.
തസ്തികയും യോഗ്യതയും:
∙യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം (ഓരോ വിഷയത്തിനും 33%). സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസുകളിൽ സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും വേണം. …
∙പ്രായം: 17 –21. (2002 ഒക്ടോബർ ഒന്ന്– 2006 ഏപ്രിൽ ഒന്ന് കാലയളവിൽ ജനിച്ചവരാകണം). …
∙ശാരീരികയോഗ്യത: ഉയരം–162 സെ.മീ., തൂക്കം–ഉയരത്തിനും പ്രായത്തിനും ആനുപാതികം, നെഞ്ചുവികാസം–5 സെ.മീ….
∙പരീക്ഷാഫീസ്: 250 രൂപ.
കരസേനയിൽ ശിപായി ഫാർമ, നഴ്സിങ് അസിസ്റ്റന്റ്, റിലീജിയസ് ടീച്ചർ, കാർട്ടോഗ്രഫർ കാർട്ടോഗ്രഫർ തസ്തികകളിലേക്കും മാർച്ച് 15 വരെ അപേക്ഷിക്കാം.