സ്വാതി തിരുനാൾ പി എസ് സി ചോദ്യോത്തരങ്ങൾ
∎ ദക്ഷിണഭോജൻ എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്
സ്വാതിതിരുനാൾ
∎ ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി
സ്വാതിതിരുനാൾ
∎ ആരുടെ കാലമാണ് ആധുനിക തിരുവിതാംകൂറിലെ സുവർണകാലം എന്നറിയപ്പെടുന്നത്
സ്വാതിതിരുനാൾ
∎ സ്വാതിതിരുനാളിൻ്റെ യഥാർത്ഥ പേര് എന്തായിരുന്നു
രാമവർമ്മ
∎ കൃഷി ആവശ്യങ്ങൾക്ക് തിരുവിതാംകൂറിൽ ജലസേചന വകുപ്പ് ആരംഭിച്ചത് ആരാണ്
സ്വാതിതിരുനാൾ
∎ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത്
സ്വാതിതിരുനാൾ
∎ ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്
സ്വാതിതിരുനാൾ
∎ തിരുവനന്തപുരത്ത് ഗവൺമെൻറ് പ്രസ് സ്ഥാപിച്ച ഭരണാധികാരി
സ്വാതിതിരുനാൾ
∎ 1837 ൽ തിരുവിതാംകൂറിൽ വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാര്
സ്വാതിതിരുനാൾ
∎ 1839ൽ തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് മലയാളം കലണ്ടർ പുറത്തിറക്കിയത്
സ്വാതി തിരുനാൾ
∎ നക്ഷത്ര ബംഗ്ലാവ്, തിരുവനന്തപുരം മൃഗശാല, തൈക്കാട് ആശുപത്രി, കുതിരമാളിക എന്നിവ പണികഴിപ്പിച്ചത്
സ്വാതിതിരുനാൾ
∎ തിരുവിതാംകൂറിലെ ആദ്യ സെൻസസ് നടന്നത് ആരുടെ കാലത്താണ്
1856 ൽ സ്വാതിതിരുനാൾ
∎ തിരുവിതാംകൂറിലെ ആദ്യ ക്രമീകൃതമായ സെൻസസ് നടന്നത്
1875 ആയില്യം തിരുനാളിൻ്റെ കാലത്താണ്
∎ സ്വാതിതിരുനാളിനെ കാലഘട്ടത്തിലാണ് മോഹിനിയാട്ടം വളർന്നുവന്നത്
∎ മോഹിനിയാട്ടത്തിൽ വർണം, പദം, തില്ലാന എന്നിവ കൊണ്ടുവന്നതാര്
സ്വാതിതിരുനാൾ
∎ പതിനെട്ടോളം ഭാഷ അറിയാവുന്ന ഭരണാധികാരിയായിരുന്നു ……………
സ്വാതി തിരുനാൾ
∎ തിരുവിതാംകൂർ സേനയ്ക്ക് നായർ ബ്രിഗേഡ് എന്ന പേര് നൽകിയത്
സ്വാതിതിരുനാൾ
∎ കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചത്
സ്വാതിതിരുനാൾ
∎ സ്വാതിതിരുനാളിൻ്റെ പ്രധാന രചനകൾ പത്മനാഭ ശതകം, ഭക്തി മഞ്ചരി, ഉത്സവപ്രബന്ധം, ശാനംന്ദൂരപുരവർണ്ണന പ്രബന്ധം
∎ സ്വാതിതിരുനാളിൻ്റെ ആസ്ഥാനകവി ആരായിരുന്നു
ഇരയിമ്മൻതമ്പി
∎ ഉത്തരാസ്വയംവരം എന്ന ആട്ടക്കഥ രചിച്ചത്
ഇരയിമ്മൻ തമ്പി
∎ ഓമനത്തിങ്കൽ കിടാവോ എന്ന താരാട്ട് ഗാനം രചിച്ചത് ആരാണ്
ഇരയമ്മൻ തമ്പി