സൗത്ത് ഇന്ത്യൻ ബാങ്കിൽ പിഒ, അപേക്ഷ ഈമാസം 19 വരെ
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രബേഷനറി ഓഫിസർ (സിഎംഎ) തസ്തികയിലേക്ക് ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
യോഗ്യത (2023 ഫെബ്രുവരി 28ന്): സിഎംഎ / ഐസിഡബ്ല്യുഎ.
പ്രായം (2023 ഫെബ്രുവരി 28ന്): 28 കവിയരുത്. പട്ടികവിഭാഗത്തിന് 5 വർഷം ഇളവ്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ വഴി.