പൊലീസ് കോൺസ്റ്റബിൾ: ഒറ്റപ്പരീക്ഷയിൽത്തന്നെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാം, തയാറെടുക്കാം ഇങ്ങനെ…
- പത്താംക്ലാസ് മെയിൻ പരീക്ഷയുടെ അതേ സിലബസ് തന്നെയാണ് കോൺസ്റ്റബിൾ പരീക്ഷയ്ക്കും.
- വരുന്ന 3 മാസം നല്ല രീതിയിൽ തയ്യാറെടുക്കണം
പൊലീസ് കോൺസ്റ്റബിൾ (പുരുഷ-വനിത) പരീക്ഷയ്ക്കു പ്രിലിമിനറി പരീക്ഷയില്ല എന്നത് ആശ്വാസകരമാണ്.
ഒറ്റപ്പരീക്ഷയിൽത്തന്നെ റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാം. അതിനാൽ കൂടുതൽ പേർ പരിശ്രമിക്കുന്ന പരീക്ഷ കൂടിയായിരിക്കും ഇത് ഒറ്റഘട്ടമായതു കൊണ്ടു പരീക്ഷയും കടുപ്പമാകും. കായികക്ഷമതാ പരീക്ഷകൂടിയുള്ളതിനാൽ പരീക്ഷകൾക്ക് കട്ട് ഓഫ് മാർക്ക് കുറവായിരിക്കും. അതിനാൽ ശ്രദ്ധയോടെ വേണം തയാറെടുപ്പ്.
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കു നടത്തുന്ന പത്താംക്ലാസ് മെയിൻ പരീക്ഷയുടെ അതേ സിലബസ് തന്നെയാണ് കോൺസ്റ്റബിൾ പരീക്ഷയ്ക്കും. എന്നാൽ ഐടി ഭാഗം ഒഴിവാക്കുകയും 20 മാർക്കിനു സ്പെഷൽ ടോപ്പിക് ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പത്താംക്ലാസ് മെയിൻ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എളുപ്പത്തിൽ പാസാകാവുന്നതേയുള്ളൂ എന്നു ചുരുക്കം. സിലബസിൽ ഭരണഘടനാ ഭാഗത്തിന് 8 മാർക്ക് നൽകി ഉയർത്തി എന്നതൊഴിച്ചാൽ മാർക്ക് വിഭജനത്തിലും വലിയ വ്യത്യാസമില്ല. Read More
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.