ദേശീയ വനിതാ കമ്മീഷൻ PSC പി എസ് സി ചോദ്യോത്തരങ്ങൾ
∎ ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായ വർഷം?
🅰️ 1992 ജനുവരി 31
∎ ആക്ട് പാസാക്കിയ വർഷം?
🅰️ 1990
∎ ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
∎ ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സൺ അടക്കം ആറ് അംഗങ്ങളാണുള്ളത്
∎ ആറ് അംഗങ്ങളെ കൂടാതെ ഒരു മെമ്പർ സെക്രട്ടറിയും ദേശീയ വനിതാ കമ്മീഷനിൽ ഉണ്ട്
∎ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കമ്മീഷനാണ് ദേശീയ വനിതാ കമ്മീഷൻ
∎ ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷൻ?
🅰️ ജയന്തി പട്നായക്
∎ ദേശീയ വനിതാ കമ്മീഷനിലെ ആദ്യത്തെ പുരുഷ അംഗമാണ്?
🅰️ അലോക് റാവത്ത്.
∎ ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളിൽ ഒരാൾ എങ്കിലും എസ്‌സി/ എസ്ടി വിഭാഗത്തിൽ നിന്നുള്ള ആളായിരിക്കണം എന്ന നിബന്ധനയുണ്ട്.
∎ ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണമാണ്?
🅰️ രാഷ്ട്ര മഹിള
∎ ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരം ഉള്ളത് ആർക്കാണ്?
🅰️ കേന്ദ്രസർക്കാരിന്
∎ ദേശീയ വനിതാ കമ്മീഷൻറെ ആസ്ഥാനമായ നിർഭയ ഭവൻ സ്ഥിതി ചെയ്യുന്നത്?
🅰️ ഡൽഹിയിലാണ്
∎ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ്റെയും അംഗങ്ങളുടെയും കാലാവധി?
🅰️ 3 വർഷം അല്ലെങ്കിൽ 65 വയസ്സാണ്