പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 3

psc

1. താഴെ പറയുന്നവയിൽ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?
(A) 68°7′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ
(B) 8°4′ വടക്കു മുതൽ 37°6′ വടക്കു വരെ
(C) 78°6′ കിഴക്കു മുതൽ 924′ കിഴക്കു വരെ
(D) 82°30′ കിഴക്കു മുതൽ 97°25′ കിഴക്കു വരെ
ഉത്തരം: (A)

2. താഴെ കൊടുത്തിരിക്കുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
(1) സിന്ധു
(2) ഗംഗ
(3) ബ്രഹ്മപുത
(4) നർമ്മദ
(A) 1, 4
(B) 1, 2, 3, 4
(C) 1, 2, 4
(D) 1, 2, 3
ഉത്തരം: (D)

3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജയ്സാൽമിർ ഏത് ഭൂവിഭാഗത്തിൽ ഉൾപ്പെടുന്നു?
(A) ഉത്തരപർവ്വത മേഖല
(B) ഥാർ മരുഭൂമി
(C) ഉപദ്വീപിയ പീഠഭൂമി
(D) ഡക്കാൺ ട്രാപ്പ് മേഖല
ഉത്തരം: (B)

4. ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന കാലയളവ് എപ്പോൾ ?
(A) ജൂൺ മുതൽ സെപ്തംബർ വരെ
(B) ഒക്ടോബർ മുതൽ നവംബർ വര
(C) ഡിസംബർ മുതൽ ഫെബ്രുവരി വരെ
(D) മാർച്ച് മുതൽ മെയ് വരെ
ഉത്തരം: (A)

5. സുന്ദരവനം ഡൽറ്റപ്രദേശം ഉൾപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന്
കണ്ടെത്തുക ?
(A) തമിഴ്നാട്
(B) രാജസ്ഥാൻ
(C) പശ്ചിമബംഗാൾ
(D) മധ്യപ്രദേശ്
ഉത്തരം: (C)

6. താഴെ തന്നിട്ടുള്ളവയിൽ നിന്നും കർണ്ണാടകയിൽ 31-ാമതായി ഈയടുത്ത്
നിലവിൽ വന്ന ജില്ല
(A) മൈലാടുംതുറൈ
(B) വിജയനഗര
(C) ഹമ്പി
(D) ബെല്ലാരി
ഉത്തരം: (B)

7. അറബിക്കടലിൽ രൂപം കൊണ്ട് 2021 വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ഏത്?
(A) ടൗട്ട
(B) നിസർഗ്ഗ
(C) ബുറേവി
(D) ഓഖി
ഉത്തരം: (A)

8. കേരളതീരപ്രദേശത്തു കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുത്ത് എഴുതുക.
(1) ഇൽമനൈറ്റ്
(2) അലുമിനിയം
(3) ബോക്സൈറ്റ്
(4) മോണോസൈറ്റ്
(A) 1, 2, 3, 4
(B) 1, 4
(C) 1, 2, 4
(D) 2, 3
ഉത്തരം: (B)

9. കണ്ടൽക്കാടും കടൽത്തീരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
(A) കോഴിക്കോട്
(B) മലപ്പുറം
(C) കണ്ണൂർ
(D) ആലപ്പുഴ
ഉത്തരം: (C)

10. ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ ഉൾപെടാത്തത് കണ്ടെത്തുക.
(A) പള്ളിവാസൽ
(B) ചെങ്കുളം
(C) ഇടമലയാർ
(D) ഷോളയാർ
ഉത്തരം: (X) ഇടമലയാർ, ഷോളയാർ രണ്ടും ഇടുക്കിയിലല്ല




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.