പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 14
താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത്?
(A) മതഭാഷാന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശം
(B) സ്വതന്ത്രമായി ഏതു മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം
(C) പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ
(D) അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം
ഉത്തരം: (D)
താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്രബോസിന്റെ സമരങ്ങളിൽ തൽപ്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?
(i) വക്കം അബ്ദുൾ ഖാദർ
(ii) ക്യാപ്റ്റൻ ലക്ഷ്മി
(iii) പി. കൃഷ്ണപിള്ള
(iv) ജയപ്രകാശ് നാരായണൻ
(A) ഒന്നും മൂന്നും
(B) മൂന്നും നാലും
(C) മുഴുവൻ പേരും
(D) ഒന്നും രണ്ടും
ഉത്തരം: (D)
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന പാർലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തിനോട് യോജിക്കാത്ത പ്രസ്താവന ഏത്?
(A) ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുക്കുന്നു.
(B) ഇന്ത്യയിൽ പാർലമെന്ററി ഭരണസമ്പ്രദായ പ്രകാരം കേന്ദ്രത്തിലും
സംസ്ഥാനങ്ങളിലും ദ്വിമണ്ഡലസഭ നിലകൊള്ളുന്നു.
(C) തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് ഒരു ജനപ്രതിനിധി സഭയായി പ്രവർത്തിക്കുന്നു.
(D) നിയമനിർമ്മാണമാണ് ജനപ്രതിനിധി സഭയുടെ പ്രധാന ചുമതല.
ഉത്തരം: (B)
ഗാന്ധിജി മുന്നോട്ട് വച്ച് നയി താലിം (നൂതന വിദ്യാഭ്യാസം) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്?
(i) പാശ്ചാത്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
(ii) വിദ്യാഭ്യാസം ഉൽപ്പാദനക്ഷമമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം.
(iii) 8 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസം നൽകണം.
(iv) വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണം.
(A) ഒന്ന് മാത്രം
(B) ഒന്നും മൂന്നും
(C) മൂന്ന് മാത്രം
(D) രണ്ടും നാലും
ഉത്തരം: (A)
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?
(i) ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെടാത്ത ഭരണഘടന
(ii) ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയർമാൻ ഡോ. ബി. ആർ. അംബേദ്കർ ആയിരുന്നു.
(iii) സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഉറപ്പ് വരുത്തുന്നു.
(iv) ആറ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളുന്നു.
(A) ഒന്നും മൂന്നും
(B) രണ്ടും നാലും
(C) രണ്ടും മൂന്നും നാലും
(D) മൂന്നും നാലും
ഉത്തരം: (C)
ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ?
(i) “സ്വദേശാഭിമാനി’ എന്ന പത്രം ആരംഭിച്ചു.
(ii) യഥാർത്ഥപേര് അയ്യപ്പൻ എന്നായിരുന്നു.
(iii) “വേദാധികാര നിരൂപണം’, ‘പ്രാചീനമലയാളം’ എന്നിവ അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ആണ്.
(iv) തിരുവല്ലയിലെ ഇരവിപേരൂരിലാണ് ജനനം.
(A) ഒന്നും രണ്ടും
(B) മൂന്നും നാലും
(C) രണ്ടും മൂന്നും
(D) രണ്ടും മൂന്നും നാലും
ഉത്തരം: (C)
ഇന്ത്യയിൽ ചെമ്പിന്റെ പ്രധാന ഉൽപാദക സംസ്ഥാനങ്ങൾ
(A) കർണ്ണാടക, പഞ്ചാബ്, രാജസ്ഥാൻ
(B) ചത്തീസ്ഗഡ്, ഒഡീഷ, ആസ്സാം
(C) ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്
(D) ഝാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്
ഉത്തരം: (D)
മൺപാത്ര നിർമ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു.
(A) പ്രാഥമികമേഖല
(B) ദ്വിതീയമേഖല
(C) ത്രിതീയമേഖല
(D) പ്രാഥമികമേഖലയിലും ദ്വിതീയമേഖലയിലും
ഉത്തരം: (B)
പ്രത്യേക സാമ്പത്തിക മേഖലയെ സംബന്ധിച്ച് ശരിയായത് തെരഞ്ഞെടുക്കുക.
(1) പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയിൽ നിന്ന് പകർത്തിയതാണ്.
(2) ഇത് വിദേശനിക്ഷേപം ആകർഷിക്കാൻ ലക്ഷ്യം വച്ചിട്ടുള്ളതാണ്.
(3) 3 വർഷത്തെ പ്രാരംഭകാലയളവിൽ ഈ മേഖലയിൽ നികുതി നൽകേണ്ടതില്ല.
(A) 1, 2 മാത്രം ശരി
(B) 2, 3 മാത്രം ശരി
(C) 1, 3 മാത്രം ശരി
(D) എല്ലാം ശരിയാണ്.
ഉത്തരം: (A)
ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.
(A) 1935 – RBI
(B) 1982 – NABARD
(C) 1985 – RRB
(D) 1955 – SBI
ഉത്തരം: (C)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.