കേരളത്തിലെ ജലവൈദ്യുത പദ്ധതികൾ പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

∎ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ എത്ര ശതമാനമാണ് ജലത്തിലൂടെ ഉൽപാദിപ്പിക്കുന്നത്?
🅰 69

∎ കെഎസ്ഇബി സ്ഥാപിതമായ വർഷം?
🅰 1957 മാർച്ച് 31

∎ കെഎസ്ഇബി യുടെ കീഴിൽ എത്ര ജലവൈദ്യുതപദ്ധതികളാണ് നിലവിൽ – ഉള്ളത്?
🅰 31

∎ കെഎസ്ഇബിയുടെ ആപ്തവാക്യം എന്താണ്?
🅰 കേരളത്തിൻറെ ഊർജ്ജം

∎ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള ജില്ല?
🅰 ഇടുക്കി

∎ കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ളത്?
🅰 പെരിയാർ

∎ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
🅰 പള്ളിവാസൽ

∎ ആരുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി ആരംഭിച്ചത്?
🅰 ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

∎ പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്നത്?
🅰 മുതിരപ്പുഴ യിൽ

∎ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
🅰 ചെങ്കുളം 1954

∎ ഏത് രാജ്യത്തിൻറെ സഹകരണത്തോടുകൂടി നിർമ്മിച്ചതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി?
🅰 കാനഡ

∎ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം?
🅰 1975 ഒക്ടോബർ 4

∎ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉൽപ്പാദനശേഷി?
🅰 7 80 മേഘാ വാട്സ്

∎ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
🅰 കൂത്തുങ്കൽ

∎ സ്വകാര്യ മേഖലയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
🅰 മണിയാർ

∎ മണിയാർ പത്തനംതിട്ടയിൽ സ്ഥിതി ചെയ്യുന്നു
∎ കൂത്തുങ്കൽ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്നു

∎ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?
🅰 ചാലക്കുടി പുഴ

∎ മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
🅰 കുറ്റ്യാടി, കോഴിക്കോട്

∎ ഏറ്റവും വലിയ ഭൂഗർഭ ജല വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
🅰 മൂലമറ്റം

∎ പള്ളിവാസൽ ഏതു നദിയിലാണ്?
🅰 മുതിരപ്പുഴ

∎ മാട്ടുപെട്ടി ഏത് നദിയിലാണ്?
🅰 പെരിയാർ

∎ കല്ലട ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
🅰 കൊല്ലം