പൊതുവിജ്ഞാനം Part6

1. ആധുനിക ഗാന്ധി എന്നു വിളിക്കപ്പെടുന്നത് ആരെയാണ്?
ബാബാ ആംതെ
2. മാഡിബ എന്ന അപരനാമം ഏത് ലോക നേതാവിന്റേതാണ്?
നെൽസൺ മണ്ടേല
3. കേരള സ്കോട്ട് എന്നറിയപ്പെടുന്ന എഴുത്തുകാരനാര്?
സി.വി.രാമൻപിള്ള
4. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
5. ഗുരുദേവ് എന്ന അപരനാമം ആരുടേതാണ്?
രബീന്ദ്രനാഥ ടാഗോർ
6. മഹാരാഷ്ട്രയിലെ പ്രധാന ഭാഷ
മറാത്തി
7. ആഗ്രഹമാണ് സർവദുഃഖങ്ങൾക്കും ഹേതു എന്നു പറഞ്ഞത്?
ശ്രീബുദ്ധൻ
8. അലാവുദ്ദീൻ ഖിൽജിയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം?
കമ്പോള നിയന്ത്രണം
9. ആര്യൻമാർ ഇന്ത്യയിലാദ്യമായി കുടിയേറിയ സ്ഥലം?
പഞ്ചാബ്
10. ആര്യൻമാർ ഉടലെടുത്തത് ആർടിക് പ്രദേശത്താണെന്ന വാദം മുന്നോട്ടു വെച്ചത്?
ബാലഗംഗാധര തിലകൻ