തിരുവനന്തപുരം ജില്ല പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

∎ തിരുവനന്തപുരം രൂപീകൃതമായത്
1949 ജൂലൈ 1

∎ തിരുവനന്തപുരം ജില്ലയുടെ പഴയ പേര്
സ്യാനന്ദ പുരം
അനന്തൻ പാട്

∎ ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ജില്ല

∎ ഇന്ത്യയിലെ നിത്യഹരിത നഗരം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ജില്ല

∎ 7 കുന്നുകളുടെ നാട് എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് ജില്ല

തെക്കേ അറ്റത്തെ പ്രത്യേകതകൾ

∎ തെക്കേ അറ്റത്തെ ഗ്രാമം
കളിയിക്കാവിള

∎ തെക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്
പാറശാല

∎ തെക്കേയറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
പാറശാല

∎ തെക്കേ അറ്റത്തെ ജില്ലാ പഞ്ചായത്ത്
തിരുവനന്തപുരം

∎ തെക്കേയറ്റത്തെ നിയമസഭാമണ്ഡലം
ഡിലിമിറ്റേഷൻ കമ്മീഷൻറെ കണക്കനുസരിച്ച് നെയ്യാറ്റിൻകര
ഭൂപ്രകൃതിയനുസരിച്ച് പാറശ്ശാല

∎ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം
തിരുവനന്തപുരം

∎ തെക്കേ അറ്റത്തെ കോർപ്പറേഷൻ
തിരുവനന്തപുരം

∎ തെക്കേ അറ്റത്തെ വന്യ ജീവി സങ്കേതം
നെയ്യാർ

∎ തെക്കേയറ്റത്തെ ബയോസ്ഫിയർ റിസർവ്
അഗസ്ത്യമല

∎ തെക്കേയറ്റത്തെ നദി
നെയ്യാർ

∎ തെക്കേയറ്റത്തെ ബീച്ച്
പൂവാർ

∎ തെക്കേ അറ്റത്തെ തുറമുഖം
വിഴിഞ്ഞം

∎ തെക്കേ അറ്റത്തെ കായൽ
വേളി

∎ തെക്കേ അറ്റത്തെ ശുദ്ധജല തടാകം
വെള്ളായണി കായൽ

∎ തെക്കേ അറ്റത്തെ വിമാനത്താവളം
തിരുവനന്തപുരം

∎ തെക്കേ അറ്റത്തെ റെയിൽവേ സ്റ്റേഷൻ
പാറശാല

∎ തെക്കേ അറ്റത്തെ റെയിൽവേ ഡിവിഷൻ
തിരുവനന്തപുരം

∎ തെക്കേഅറ്റത്തെ ചെക്ക് പോസ്റ്റ്
അമരവിള


തിരുവനന്തപുരം ജില്ലയുടെ പ്രത്യേകതകൾ

∎ കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കോർപ്പറേഷൻ
∎ വിസ്തൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ

∎ നിലവിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ
ആര്യ രാജേന്ദ്രൻ

∎ കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യമായി കമ്മ്യൂണിറ്റി കിച്ചണുകൾ നിലവിൽ വന്ന ആദ്യ കോർപ്പറേഷൻ
തിരുവനന്തപുരം

∎ പൊതുജനങ്ങൾക്ക് വിവിധ ഗവൺമെൻറ് ആവശ്യങ്ങൾക്കായി ഓൺലൈൻ ജനസേവനകേന്ദ്രം ആദ്യമായി ആരംഭിച്ച കോർപ്പറേഷൻ (ഫ്രണ്ട്സ് )

∎ പൂർണ്ണമായും മൊബൈൽ കണക്റ്റിവിറ്റി ഉള്ള ഇന്ത്യയിലെ ആദ്യ ജില്ല

∎ കേരളത്തിലെ ആദ്യ കേൾവി സൗഹൃദ ജില്ല

∎ ഈ പദവിലഭിക്കാൻ ആവിഷ്കരിച്ച പദ്ധതികളാണ്
കാതോരം, ശ്രുതിതരംഗം

∎ കേരളത്തിലെ ആദ്യ പച്ചത്തുരുത്ത് ജില്ല

∎ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം

∎ കേരളത്തിലെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം
വള്ളക്കടവ്

∎ കേരളത്തിലെ ആദ്യ ബാങ്കിംഗ് മ്യൂസിയം
കവടിയാർ

∎ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല

∎ കേരളത്തിലെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല

∎ കേരളത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഓഫീസുകൾ ഉള്ള ജില്ല

∎ കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല

∎ കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള ജില്ല

∎ കേരളത്തിലെ ആദ്യ ബാല ഭിക്ഷാടന വിമുക്ത ജില്ല

∎ കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള ജില്ല (2011 സെൻസസ് പ്രകാരം) ഇപ്പോൾ എറണാകുളം

∎ കേരളത്തിലെ ആദ്യ നോക്കുകൂലി വിമുക്ത നഗരം

∎ കേരളത്തിൽ ഏറ്റവും കൂടുതൽ രത്ന നിക്ഷേപമുള്ള ജില്ല (വൈഡൂര്യം)

∎ കേരളപ്പിറവിയുടെ വജ്രജൂബിലി പ്രമാണിച്ച് സമസ്തമേഖലകളിലും മുന്നേറ്റം ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതി
വജ്ര കേരളം

∎ ഈ ലക്ഷ്യത്തോടു കൂടി ആരംഭിച്ച പ്രത്യേക സംവിധാനമാണ്
നവകേരള മിഷൻ

∎ നവകേരള മിഷൻ്റെ ഇപ്പോഴത്തെ അധ്യക്ഷൻ
ഡോക്ടർ ടി എൻ സീമ

നവകേരള മിഷൻ വഴി നടപ്പിലാക്കുന്ന 4 പദ്ധതികൾ

ഹരിത കേരളം (ആപ്തവാക്യം പച്ചയിലൂടെ വൃത്തിയിലേക്ക്)

∎ ഹരിത കേരളം പദ്ധതിക്ക് കീഴിൽ വരുന്ന മറ്റു പദ്ധതികൾ
പച്ചത്തുരുത്ത്
ഇനി ഞാൻ ഒഴുകട്ടെ

∎ കേരളത്തിൽ ആദ്യ പച്ചത്തുരുത്ത് പോലീസ് സ്റ്റേഷൻ
പാങ്ങോട് തിരുവനന്തപുരം

∎ കേരളത്തിലെ ആദ്യ ഹരിത ജയിൽ
കണ്ണൂർ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നവീകരിക്കാൻ ആവിഷ്കരിച്ച പദ്ധതി

ആർദ്രം

സർക്കാർ ആശുപത്രികളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും രോഗി സൗഹൃദമാക്കാൻ ആവിഷ്കരിച്ച പദ്ധതി

ലൈഫ്

ദാരിദ്ര്യരേഖ താഴെയുള്ള ഭവനരഹിതരായ ആൾക്കാരെ കണ്ടെത്തി പാർപ്പിടങ്ങൾ നിർമിച്ചു നൽകാനുള്ള സർക്കാർ പദ്ധതി

തിരുവനന്തപുരത്തെ സ്ഥലങ്ങളും പ്രത്യേകതകളും

പാറശാല

∎ ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്
പാറശ്ശാല

∎ കേരളത്തിലെ ആദ്യ തരിശുഭൂമി രഹിത നിയമസഭ നിയോജക മണ്ഡലം
പാറശാല

∎ തരിശുഭൂമി രഹിത പഞ്ചായത്ത്
മണ്ണഞ്ചേരി ആലപ്പുഴ

∎ ഓഖി ദുരന്ത സ്മാരകം സ്ഥിതിചെയ്യുന്നത്
പൊഴിയൂർ

കാട്ടാക്കട

∎ അന്താരാഷ്ട്ര നിലവാരത്തിലുള്ള കേരളത്തിലെ ആദ്യ നാട്ടാന പരിപാലന കേന്ദ്രം
കോട്ടൂർ

∎ എല്ലാ പഞ്ചായത്തുകളിലും പ്രാദേശിക കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുള്ള കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം
കാട്ടാക്കട

∎ മരച്ചീനി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സ്ഥലം
കാട്ടാക്കട

∎ ആദ്യ ഓൺലൈൻ സബ്ട്രഷറി
കാട്ടാക്കട

∎ സമ്പൂർണ്ണ ഹരിത വിദ്യാലയങ്ങളുടെ കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലം
കാട്ടാക്കട

∎ കേരളത്തിലെ ആദ്യ തുറന്ന ജയിൽ
നെട്ടുകാൽത്തേരി

പാലോട്

∎ ക്ഷീര പഗ എന്ന് മുമ്പ് അറിയപ്പെട്ട സ്ഥലം
പാലോട്

∎ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം പാലോട്

∎ കേരളത്തിലെ സസ്യ ഉദ്യാനം

∎ കേരളത്തിലെ ആദ്യ ട്രൈബൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നു

∎ മൃഗങ്ങൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യ ക്യാൻസർ സെൻറർ