KERALA PSC PREVIOUS QUESTIONS
🆀 ഉത്തോലകത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്
🅰 ആർക്കമെഡീസ്
🆀 ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം ഏതെല്ലാമാണ്
🅰 കത്രിക, ത്രാസ് , നെയിൽ പുള്ളർ ,പ്ലെയേഴ്സ് , സീസോ
🆀 ഒന്നാം വർഗ്ഗ ഉത്തോലകം എന്നാൽ എന്താണ്
🅰 യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകങ്ങൾ ആണ് ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ
🆀 രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ എന്താണ്
🅰 ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങൾ ആണ് രണ്ടാം വർഗ ഉത്തോലകം
🆀 സോപ്പ് ചേർക്കുമ്പോൾ ജലത്തിൻറെ പ്രതലബലത്തിന് എന്തു സംഭവിക്കുന്നു
🅰 കുറയുന്നു
🆀 തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിനുള്ള കാരണമെന്താണ്
🅰 അപകേന്ദ്രബലം
🆀 രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ
🅰 പാക്കുവെട്ടി, ബോട്ടിൽ ഓപ്പണർ, നാരങ്ങാഞെക്കി, വീൽചെയർ
🆀 മൂന്നാം വർഗ്ഗ ഉത്തോലകം എന്താണ്
🅰 രോധത്തിനും ധാരത്തിനുമിടയിൽ യത്നം വരുന്ന ഉത്തോലകങ്ങളാണ് മൂന്നാം വർഗ്ഗ ഉത്തോലകം
🆀 മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾക്ക് ഉദാഹരണങ്ങൾ?
🅰 ചൂണ്ട, ഐസ്ക്ടോങ്സ്, ചവണ