പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 7
2021- ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?
(A) മെഗാൻ മക്വൽ
(B) ഡേവിഡ് ഡയപ്
(C) ബെൻജമിൻ ലാബട്ട്
(D) അരുന്ധതി റോയ്
ഉത്തരം: (X) ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡെയ്മന്‍ ഗാല്‍ഗട്ട് – നാണ് 2021ലെ ബുക്കര്‍ പുരസ്കാരം. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനാണ് ഗാല്‍ഗട്ട്.
2021-ലെ 620 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.
(A) ജനീവ
(B) റോം
(C) സ്റ്റോക് ഹോം
(D) ന്യൂഡെൽഹി
ഉത്തരം: (B)
ദഹിച്ച ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ള പോഷകഘടകൾ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്ന ദഹനവ്യവസ്ഥയുടെ ഭാഗം
(A) ആമാശയം
(B) ചെറുകുടൽ
(C) വൻകുടൽ
(D) അന്നനാളം
ഉത്തരം: (B)
ജീവകം A യുടെ അപര്യാപ്തതാ മൂലമുണ്ടാകുന്ന രോഗം
(A) നിശാന്ധത
(B) വർണ്ണാന്ധത
(C) ഗ്ലോക്കോമ
(D) തിമിരം
ഉത്തരം: (A)
സങ്കരയിനം തക്കാളി ഏത്?
(A) അനാമിക
(B) പവിത്ര
(C) ഹരിത
(D) മുക്തി
ഉത്തരം: (D)
കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി എവിടെയാണ്?
(A) പെരിയാർ വന്യജീവി സങ്കേതം
(B) സൈലന്റ് വാലി
(C) തെൻമല
(D) നീലഗിരി
ഉത്തരം: (C)
പ്രകാശസംശ്ലേഷണത്തിനായി സസ്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വാതകം
(A) നൈട്രജൻ
(B) ഹൈഡ്രജൻ
(C) ഓക്സിജൻ
(D) കാർബൺഡൈഓക്സൈഡ്
ഉത്തരം: (D)
ഇന്ത്യ നിർമ്മിച്ച കോവിഡ് വാക്സിൻ
(A) കോവാക്സിൻ
(B) സ്പുട്നിക്
(C) ഫൈസർ
(D) ജോൺസൺ & ജോൺസൺ
ഉത്തരം: (A)
നിപ രോഗത്തിന് കാരണമായ ജീവി.
(A) ബാക്ടീരിയ
(B) ഫംഗസ്
(C) വൈറസ്
(D) പ്രോട്ടോസോവ
ഉത്തരം: (C)
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ്.
(A) ചാലനം
(B) സംവഹനം
(C) വികിരണം
(D) ഇതൊന്നുമല്ല
ഉത്തരം: (C)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.