പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 10

psc

ഇംഗ്ലണ്ടിന്റെ നയങ്ങൾക്കെതിരെ പ്രതികരിക്കാനായി വിളിച്ചു കൂട്ടിയ ഒന്നാം കോണ്ടിനെന്റൽ സമ്മേളനത്തിൽ പങ്കെടുക്കാത്ത അമേരിക്കൻ കോളനി.
(A) ജോർജിയ
(B) ഫിലാഡൽഫിയ
(C) വെർജീനിയ
(D) പെൻസിൽവേനിയ
ഉത്തരം: (A)

ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ കുത്തക സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയായ ‘കാർട്ടസ് ‘ കൊണ്ടുവന്നതാര്?
(A) ഡച്ചുകാർ
(B) പോർച്ചുഗീസുകാർ
(C) ഫ്രഞ്ചുകാർ
(D) ഇംഗ്ലീഷുകാർ
ഉത്തരം: (B)

ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ)
ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ആര്?
(A) പി.ഡി. വഗേല
(B) വി. വിദ്യാവതി
(C) സഞ്ജയ്കുമാർ മിശ്ര
(D) ഗിരീഷ് ചന്ദ്ര ചതുർവേദി
ഉത്തരം: (B)

1962-ൽ U.K. യുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ ആരംഭിച്ച ഉരുക്കുശാല ഏത്?
(A) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ഭിലായ്
(B) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – റൂർക്കേല
(C) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ദുർഗാപ്പൂർ
(D) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് – ബൊക്കാറോ
ഉത്തരം: (C)

ഭൂമിയിൽ നിന്ന് 50 മുതൽ 80 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന
അന്തരീക്ഷ മണ്ഡലം.
(A) സ്ട്രാറ്റോസ്ഫിയർ
(B) മിസോസ്ഫിയർ
(C) ട്രോപ്പോസ്ഫിയർ
(D) തെർമ്മോസ്ഫിയർ
ഉത്തരം: (B)

ക്രമപ്പെടുത്തി എഴുതുക.
(a) ജുംമ്മിങ് (i) ബ്രസീൽ
(b) ലഡാങ് (ii) മെക്സിക്കോ
(c) മിൽപ്പ (iii) മലേഷ്യ
(d) റോക്ക (iv) വടക്ക് കിഴക്കൻ ഇന്ത്യ
(A) (a) (i) (b) (ii) (c) (iii) (d) (iv)
(B) (a) (iv) (b) (iii) (c) (i) (d) (ii)
(C) (a) (iv) (b) (iii) (c) (ii) (d) (i)
(D) (a) (iii) (b) (iv) (c) (i) (d) (ii)
ഉത്തരം: (C)

ഇന്ത്യയിലെ പ്രധാനപ്പെട്ട ആണവോർജ്ജ നിലയമായ കൈഗ ഏത് സംസ്ഥാനത്താണ?
(A) തമിഴ്നാട്
(B) കർണ്ണാടകം
(C) ഗുജറാത്ത്
(D) മഹാരാഷ്ട്ര
ഉത്തരം: (B)

2021- ലെ ബുക്കർ പ്രൈസ് ലഭിച്ചത് ആർക്കാണ്?
(A) മെഗാൻ മക്വൽ
(B) ഡേവിഡ് ഡയപ്
(C) ബെൻജമിൻ ലാബട്ട്
(D) ഡാമൺ ഗാൽഗട്ടി
ഉത്തരം: (D) ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡെയ്മന്‍ ഗാല്‍ഗട്ട് – നാണ് 2021ലെ ബുക്കര്‍ പുരസ്കാരം. ‘ദ് പ്രോമിസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനാണ് ഗാല്‍ഗട്ട്.

2021-ലെ 620 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.
(A) ജനീവ
(B) റോം
(C) സ്റ്റോക് ഹോം
(D) ന്യൂഡെൽഹി
ഉത്തരം: (B)

ദഹിച്ച ആഹാരപദാർത്ഥങ്ങളിൽ നിന്നുള്ള പോഷകഘടകൾ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്ന ദഹനവ്യവസ്ഥയുടെ ഭാഗം
(A) ആമാശയം
(B) ചെറുകുടൽ
(C) വൻകുടൽ
(D) അന്നനാളം
ഉത്തരം: (B)

ജീവകം A യുടെ അപര്യാപ്തതാ മൂലമുണ്ടാകുന്ന രോഗം
(A) നിശാന്ധത
(B) വർണ്ണാന്ധത
(C) ഗ്ലോക്കോമ
(D) തിമിരം
ഉത്തരം: (A)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.