Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 3

psc

1. പൊതുസ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ്. മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ്?
(A) പോലീസ് സ്റ്റേഷൻ
(B) റസ്റ്റ് ഹൗസിലെ താമസത്തിനുപയോഗിക്കുന്ന സ്വകാര്യമുറി
(C) ചരക്കുവാഹനം
(D) റസ്റ്റോറന്റിലെ ഡൈനിംഗ് റൂം
ഉത്തരം: (B)

2. അബ്കാരി നിയമപ്രകാരം “ട്രാൻസിറ്റ്” എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
(A) ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടുപോകൽ
(B) കേരളത്തിനകത്ത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മദ്യം കടത്തിക്കൊണ്ടു പോകൽ
(C) കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മദ്യം കടത്തുന്നത്
(D) കേരളത്തിന്റെ അധികാരപരിധിയിലൂടെ ഒരു സംസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്തേക്കോ മറ്റൊരു സംസ്ഥാനത്തേക്കോ കടത്തുന്നത്
ഉത്തരം: (D)

3. ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് :
(A) 1.5 ലിറ്റർ
(B) 3 ലിറ്റർ
(C) 15 ലിറ്റർ
(D) 3.5 ലിറ്റർ
ഉത്തരം: (C)

4. ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കുവാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
(A) 23 വയസ്സ്
(B) 18 വയസ്സ്
(C) 21 വയസ്സ്
(D) 16 വയസ്സ്
ഉത്തരം: (A)

5. എൻ.ഡി.പി.എസ്. നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്നു വ്യക്തമാക്കുക:
മയക്കുമരുന്ന് നിരോധന നിയമനിർമ്മാണം 1985 (എൻ.ഡി.പി.എസ്. ആക്ട്) ന്റെ ഉദ്ദേശ്യം:
(i) മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാനും
(ii) മയക്കുമരുന്നുകൾ, ലഹരിപദാർത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത് കണ്ടുകെട്ടുന്നതിന്
(iii) സംസ്ഥാനങ്ങൾക്ക് മയക്കുമരുന്ന് നിരോധനത്തിന് അധികാരം നൽകുന്നതിന്
(iv) മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുവാനായി
(A) (i) ഉം (iii) ഉം മാത്രം
(B) (i) ഉം (ii) ഉം (iv) ഉം മാത്രം
(C) മുകളിൽ പരാമർശിച്ചത് എല്ലാം (i), (ii), (iii), (iv)
(D) (iv) മാത്രം
ഉത്തരം: (B)

6. സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദകവസ്തുക്കൾ എന്നത് :
(A) എൻ.ഡി.പി.എസ്. നിയമത്തിന്റെ ഷെഡ്യൂൾ പ്രകാരം ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പദാർത്ഥങ്ങൾ
(B) എല്ലാവിധ നിർമ്മിത മരുന്നുകളും ഉൾപ്പെട്ടത്
(C) കൊക്കോ ചെടി, കറുപ്പ് ചെടി, കഞ്ചാവ് ചെടി എന്നിവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വസ്തുക്കൾ
(D) ഇതൊന്നുമല്ല
ഉത്തരം: (A)

7. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പു മുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള ‘അബ്കാരി ലോക്ക്’ നൽകുവാൻ ചട്ടപ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
(A) ഡിസ്റ്റിലറി ഓഫീസറുടെ ഓഫീസ്
(B) കമ്മീഷണറുടെ ഓഫീസ്
(C) സ്റ്റേഷനറി ഡയറക്ടറുടെ ഓഫീസ്
(D) ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ്
ഉത്തരം: (B)

8. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം ഇ.എൻ.എ. (എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമദ്ധ്യേയുള്ള നിയമാനുസൃത നഷ്ടം (wastage) ചട്ടപ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :
(i) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1% വീതം
(ii) ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1% വീതം
(iii) ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1% വീതം
(iv) ആകെ യാത്രയ്ക്ക് പരമാവധി 0.5%
(A) (i) ഉം (iv) ഉം
(B) (iv) മാത്രം
(C) (ii) ഉം (iv) ഉം
(D) (iii) ഉം (iv) ഉം
ഉത്തരം: (D)

9. കേരള ഡിസ്റ്റിലറി ആന്റ് വെയർഹൗസ് റൂൾ പ്രകാരം “പ്രൂവ്” (prove) എന്നതുകൊണ്ട് അർത്ഥമാക്കുന്നത്?
(A) സ്പിരിറ്റിന്റെ വീര്യം അളക്കൽ
(B) ഒരു പാത്രത്തിന്റെയോ കാങ്കിന്റെയോ അളവ് കണ്ടുപിടിക്കുക
(C) സ്പിരിറ്റിൽ എത്ര അളവ് വെള്ളം ചേർത്തിരിക്കുന്നു എന്നത് തിട്ടപ്പെടുത്തുക
(D) സ്പിരിറ്റിൽ കളർ, ഫ്ലേവർ എന്നിവ എത്രത്തോളം ചേർക്കണമെന്ന് കണ്ടുപിടിക്കൽ
ഉത്തരം: (A)

10. കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന എന്തെല്ലാം നിബന്ധനകളാണ് പാലിക്കപ്പെടേണ്ടത്?
(i) എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
(ii) പെർമിറ്റ് കാലാവധി കഴിഞ്ഞു ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം അപേക്ഷ നൽകിയിരിക്കണം
(iii) പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
(iv) പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണറെ ബോധ്യപ്പെടുത്തിയിരിക്കണം

(A) (i) & (ii) മാത്രം
(B) (ii) & (iii) മാത്രം
(C) (ii), (iii), (iv) മാത്രം
(D) മുകളിൽ പറഞ്ഞ എല്ലാം

ഉത്തരം: (പി.എസ്.സി ഈ ചോദ്യം ഡിലീറ്റ് ചെയ്തു – Question Paper Code: 025/2024).




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.