ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 3

👉യൂറോപ്യന്മാരുടെ വരവിനുശേഷം
1. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു?
- ആംസ്റ്റർഡാം
2. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്രവര്‍ഷം നീണ്ടുനിന്നു?
- 190 വര്‍ഷം
3. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്യന്മാരാര്‍?
- പോര്‍ച്ചുഗീസുകാര്‍
4. ഏറ്റവുമൊടുവില്‍ ഇന്ത്യ വിട്ടുപോയ യൂുറോപ്യന്മാരാര്?
- പോര്‍ച്ചുഗീസുകാര്‍
5. ഇന്ത്യയില്‍ ആദ്യമെത്തിയ ഇംഗ്ലീഷ് സഞ്ചാരി ആരാണ്?
- റാല്‍ഫ് ഫിച്ച്
6. ഇന്ത്യയിലെ ഏതു ച്രകവര്‍ത്തിയുടെ സദസ്സിലേക്കാണ് 1591-ല്‍ റാല്‍ഫ് ഫിച്ച് എത്തിയത്?
- അക്ബറുടെ
7. “മാര്‍ഗദര്‍ശിയായ ഇംഗ്ലീഷുകാരന്‍” എന്ന് അറിയപ്പെടുന്നതാര്?
- റാല്‍ഫ് ഫിച്ച്
8. സൈനിക സഹായവ്യവസ്ഥനടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ് ?
- വെല്ലസ്ലി
9. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ ആര് ?
- വില്യം ബെന്റിക്ക്
10. ദത്തവകാശ നിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറലാര് ?
- ഡല്‍ഹൌസി
11. ഇന്ത്യയില്‍ റെയില്‍വേ ആരംഭിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- ഡല്‍ഹൗസി
12. ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു ?
- കാനിങ്
13. നാട്ടുഭാഷാ പത്രമാരണനിയമം നടപ്പിലാക്കിയ വൈസ്രോയിയാര്?
- ലിട്ടണ്‍
14. കോണ്‍ഗ്രസിന്റെ രൂപവത്കരണകാലത്ത് വൈസ്രോയി ആരായിരുന്നു ?
- ഡഫറിന്‍
15. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി ആരാണ് ?
- ചെംസ്ഫോർഡ്
16. ക്വിറ്റ് ഇന്ത്യാസമരകാലത്തെ വൈസ്രോയി ആരായിരുന്നു ?
- ലിന്‍ലിത്ത് ഗോ
17. ഇന്ത്യയില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായി നടന്ന യുദ്ധങ്ങള്‍ ഏതു പേരില്‍ അറിയപ്പെടുന്നു ?
- കര്‍ണാട്ടിക്ക് യുദ്ധങ്ങള്‍
18. 1748-ലെ എയ്ക്സ്-ലാ-ഷാപെ ലെ സന്ധിപ്രകാരം അവസാനിച്ച യുദ്ധമേത് ?
- ഒന്നാം കര്‍ണാട്ടിക്ക് യുദ്ധം
19. രണ്ടാം കര്‍ണാട്ടിക്ക് യുദ്ധം അവസാനിക്കാന്‍ കാരണമായസന്ധിയേത് ?
- പോണ്ടിച്ചേരി സന്ധി (1754)
20. ഏത് സന്ധിയിലൂടെയാണ് മൂന്നാം കര്‍ണാട്ടിക്ക് യുദ്ധം അവസാനിച്ചത് ?
- പാരീസ് സന്ധി (1763)
21. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആധിപത്യം തകര്‍ത്ത വാണ്ടിവാഷ് യുദ്ധം നടന്നത് ഏതു വര്‍ഷം ?
- 1760
22. ഇംഗ്ലീഷുകാരുടെ സെന്റ് ജോര്‍ജ് കോട്ട എവിടെയായിരുന്നു ?
- ചെന്നൈ
23. കൊല്‍ക്കത്തയില്‍ ഫോര്‍ട്ട് വില്യം നിര്‍മിച്ച യുറോപ്യന്മാര്‍ ?
- ഇംഗ്ലീഷുകാര്‍
24. ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?
- സത്താറ (1848)
25. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ്‌രാജ്ഞിയുടെ കീഴിലാക്കിയ നിയമമേത് ?
- 1858-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട്
26. 1858 -ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
- ലോര്‍ഡ് പല്‍മേഴ്സ്റ്റണ്‍