Kerala PSC Police/Woman Police Constable – Special Topics Q&A. Part 4
1. ക്രിമിനൽ പ്രോസീജർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു?
(A) പോലീസ് ഓഫീസർ
(B) മജിസ്ട്രേറ്റ്
(C) ഇന്ത്യൻ പൗരൻ
(D) ഏതെങ്കിലും സ്വകാര്യ വ്യക്തി
ഉത്തരം: (B)
2. 40 വർഷങ്ങൾക്ക് മുൻപ് ജനിച്ച ഒരാളുടെ ജനനത്തീയതി തെളിയിക്കാൻ, പിന്നീട് മരണപ്പെട്ട ഡ്യൂട്ടി ഡോക്ടറുടെ ഡയറി സ്വീകരിക്കണമെങ്കിൽ, ഇന്ത്യൻ എവിഡൻസ് ആക്ട് 1872-ലെ ഏത് സെക്ഷൻ ബാധകം?
(A) സെക്ഷൻ 27
(B) സെക്ഷൻ 32
(C) സെക്ഷൻ 37
(D) സെക്ഷൻ 45
ഉത്തരം: (B)
3. വാക്യം 1 – ഇന്ത്യൻ എവിഡൻസ് ആക്ട് 1872 സെക്ഷൻ 44 പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായം തെളിവായി സ്വീകരിക്കാം.
വാക്യം 2 – ഒരാളുടെ മനോനിലയെക്കുറിച്ചുള്ള സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം സെക്ഷൻ 45 പ്രകാരം തെളിവായി സ്വീകരിക്കാം.
(A) വാക്യം 1 & 2 ശരിയാണ്
(B) വാക്യം 1 മാത്രം ശരിയാണ്
(C) വാക്യം 2 മാത്രം ശരിയാണ്
(D) വാക്യം 1 & 2 തെറ്റാണ്
ഉത്തരം: (C)
4. കേരളാ പോലീസ് ആക്ട് 2011 സെക്ഷൻ 117 പ്രകാരം പോലീസിന്റെ ചുമതലകളിൽ ഇടപെടുന്ന കുറ്റങ്ങൾ:
(A) കോഗ്‌നൈസബിളും ജാമ്യമില്ലാത്തതും
(B) നോൺ-കോഗ്‌നൈസബിളും ജാമ്യമില്ലാത്തതും
(C) നോൺ-കോഗ്‌നൈസബിളും ജാമ്യമുള്ളതും
(D) കോഗ്‌നൈസബിളും ജാമ്യമുള്ളതും
ഉത്തരം: (D)
5. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 സെക്ഷൻ 37 പ്രകാരം ജാമ്യം ലഭിക്കാൻ:
(A) പ്രോസിക്യൂഷന് എതിർക്കാൻ അവസരം നൽകണം
(B) കോടതി നിരപരാധിത്വം ബോധ്യപ്പെടണം
(C) (A) & (B)
(D) (A), (B) കൂടാതെ CrPC വ്യവസ്ഥകൾ പാലിക്കണം
ഉത്തരം: (C)
6. NDPS ആക്ട് 1985 പ്രകാരമുള്ള അറസ്റ്റിനുശേഷം നേടിയ വസ്തു എത്ര വർഷത്തിനകം കണ്ടുകെട്ടാം?
(A) 5 വർഷം
(B) 6 വർഷം
(C) 7 വർഷം
(D) 8 വർഷം
ഉത്തരം: (B)
7. POCSO ആക്ട് 2012 പ്രകാരം 20 വർഷത്തിൽ കുറയാത്ത ശിക്ഷ നിർദ്ദേശിച്ചിരിക്കുന്ന പ്രവേശിത ലൈംഗികാതിക്രമം ഏത് പ്രായക്കാർക്കെതിരെ?
(A) 12 വയസ്സ്
(B) 14 വയസ്സ്
(C) 16 വയസ്സ്
(D) 18 വയസ്സ്
ഉത്തരം: (C)
8. POCSO ആക്ട് 2012 സെക്ഷൻ 3 പ്രകാരമുള്ള പരാതി കെട്ടിച്ചമച്ചതാണെങ്കിൽ കുറ്റം ബാധകമാകുന്നത്:
(A) 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രം
(B) 18 വയസ്സിന് താഴെയുള്ളവർക്ക് മാത്രം
(C) ഏതു പ്രായക്കാരനും
(D) ആർക്കും ഇല്ല
ഉത്തരം: (A)
9. ഇ-മെയിൽ വഴി അശ്ലീല ചിത്രങ്ങൾ അയച്ചത് IT ആക്ട് 2000-ലെ ഏത് സെക്ഷന്റെ ലംഘനം?
(A) സെക്ഷൻ 66F
(B) സെക്ഷൻ 67A
(C) സെക്ഷൻ 68A
(D) സെക്ഷൻ 77B
ഉത്തരം: (B)
10. മനപ്പൂർവം കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് വൈറസ് പ്രവേശിപ്പിച്ചതിന് ശിക്ഷ പ്രതിപാദിക്കുന്ന IT ആക്ട് 2000-ലെ വകുപ്പ് ഏത്?
(A) സെക്ഷൻ 43
(B) സെക്ഷൻ 65
(C) സെക്ഷൻ 72
(D) സെക്ഷൻ 77B
ഉത്തരം: (A)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.