എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? എന്തൊക്കെയാണ് അതിന്റെ സാധ്യതകൾ? എന്താണ് ഈ സാങ്കേതികവിദ്യയുടെ ഭാവി?ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് എണ്ണിയാൽ തീരാത്ത സംശയങ്ങളാണ് എല്ലാവർക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവകരമായ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാൻ മലയാള മനോരമയുടെ എജ്യുക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സർട്ടിഫിക്കറ്റ് പ്രോഗ്രാം നടത്തുന്നു. കൂടാതെ ഡേറ്റ സയൻസിനെപ്പറ്റിയും വിശദീകരിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ സയൻസ് എന്നീ മേഖലകളെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുവാൻ ഈ കോഴ്സ് സഹായിക്കും. ഇവ നമ്മുടെ ജീവിതത്തെയും പ്രവര്‍ത്തനരീതികളെയും ജോലിയെയുമെല്ലാം ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. ഈ മേഖലകളിലെ തൊഴില്‍ സാധ്യതകൾ, വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങൾ എന്നിങ്ങനെ നിങ്ങളുടെ എല്ലാ സംശയങ്ങർക്കുമുള്ള മറുപടിയും ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നതാണ്. മാർച്ച് 25 ന് ആരംഭിക്കുന്ന കോഴ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ഡേറ്റ സയൻസിനെയും കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ള ആർക്കും ചേരാം. സംശയങ്ങൾ നേരിട്ട് ചോദിക്കാനും ചോദിക്കാനും അവസരമുണ്ട്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇ – സർട്ടിഫിക്കറ്റും ക്ലാസിന്റെ റെക്കോർഡഡ് വിഡിയോയും ലഭിക്കും.

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിലെ ഗവേഷകൻ ആർഷ് കെ.നായർ ആണ് ക്ലാസ്സുകൾ നയിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 9048991111

Leave a Reply

Gotmenow

This site is run by GotMeNow, a UK-based digital marketing and content studio led by Nithin, with 9+ years of experience building online platforms across the UK, India, and the Gulf. GotMeNow creates exam-prep resources, digital tools, and AI-driven content for learners — helping Kerala PSC aspirants prepare smarter with reliable, well-researched content.

Let’s connect