പഴഞ്ചൊല്ലുകൾ Part 2
251. “വാലല്ലാത്തതെല്ലാം അളയിലായാശാനേ”
252. “വിടുവാക്കിനു പൊട്ടുചെവി”
253. “വിത്താഴം ചെന്നാൽ പത്തായം നിറയും”
254. “വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ.”
255. “വിശപ്പിനു കറിവേണ്ട”
256. “വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ”
257. “വീട്ടിലുണ്ടെങ്കിൽ കാട്ടിലുമുണ്ട്.”
258. “വീട്ടിൽ വന്ന മഹാലക്ഷ്മിയെ മടങ്കാൽ കൊണ്ട് തട്ടരുത്”
259.” വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ചങ്ങാതിയല്ല.”
260. “വീണിടത്തു കിടന്നുരുളാതെ.”
261. “വെളുക്കാൻ തേച്ചത് പാണ്ടായി”.
262. “വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും”
263. “ശകുനം നന്നായാലും പുലരുവോളം കാക്കരുത്”
264. “ശക്തിമാത്രം പോരാ യുക്തിയും വേണം.”
265. “ശത്രുവായാലും ഉമ്മറത്ത് കേറിവരുന്നയാളെ അപമാനിക്കരുത്.”
266. “ശീലിച്ചതേ പാലിക്കൂ”
267. “ശുക്രദശയിൽ സുഖിക്കാത്തവനും ആദിത്യദശയിൽ അലയാത്തവനും ഇല്ല.”
268. “ശേഷിയുള്ളതുശേഷിക്കും”
269. “ശ്രമം കൊണ്ട് ശ്രീമാനാകും.”
270. “ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല.”
271. “സദ്യയ്ക്കുമുൻപ് പടയ്ക്കു പിൻപ്.”
272. “സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കരുത്.”
273. “സാരമറിയുന്നവൻ സർവജ്ഞൻ.”
274. “സുകൃതം ചെയ്‌താൽ സ്വർഗം കിട്ടും”
275.”സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കരുത്”
276. “സ്ഥാനം പിഴച്ചാൽ സർവം പിഴച്ചു.”
277. “സ്വന്തം പല്ലിട കുത്തി മറ്റുള്ളവർക്ക് നാറ്റിക്കാൻ കൊടുക്കരുത്.”
278. “സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുക.”
279. “ഗണപതിക്ക് വച്ചത് കാക്കകൊണ്ടുപോയി.”
280. “ഗുരുക്കളുവീണാൽ ഗംഭീര വിദ്യ”
281. “ഗുരുവാക്കിന് എതിർവാക്കില്ല.”
282.”ഗൃഹച്ഛിദ്രം മഹാനാശം.”
283. “ഗ്രഹണസമയത് ഞാഞ്ഞൂലും തലപൊക്കും.”
284. “ഗ്രഹപ്പിഴക്കാരൻ തൊട്ടതൊക്കെ കൈപ്പിഴ.”
285. “ചക്കതിന്നും തോറും പ്ലാവ് വയ്ക്കാൻ തോന്നും.”
286. “ചക്കയല്ലല്ലോ ചൂഴ്ന്നുനോക്കാൻ”
287. “ചക്കിക്കൊത്ത ചങ്കരൻ.”
288. “ചങ്കെടുത്തു കാട്ടിയാലും ചെമ്പരത്തിപ്പൂവ് എന്നേ പറയൂ.”
289. “ചഞ്ചല മനസ്കന്റെ വഴികളും അസ്ഥിരമാണ്.”
290.” ചട്ടീംകലോം ആകുമ്പോൾ തട്ടീം മുട്ടീം.”
291. “ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻതന്നെ.”
292. “ചന്ദനം ചാരിയാൽ ചന്ദനം മണക്കും.”
293.” ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.”
294. “ചീരനനഞ്ഞാൽ വാഴയും നനയും.”
295. “ചുക്കില്ലാതെ കഷായമില്ല.”
296. “ചൂടുവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും”
297. “ചെമ്മാനം കണ്ടാൽ അമ്മാനത്തു മഴയില്ല.”
298. “ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടിയോളം.”
299. “ചേമ്പിലയിലെ വെള്ളം പോലെ.”
300. “ചൊറിചുരണ്ടി പുണ്ണാക്കരുത്.”
301. “ചോറുകൊടുക്കുന്നെങ്കിൽ നായ്ക്കുകൊടുക്കണം.”
302. “ഞാനൊന്നും മറിഞ്ഞില്ലേ രാമനാരായണ.”
303. “തന്നതും തിന്നതും മറക്കരുത്.”
304. “തലമറന്നെണ്ണ തേയ്ക്കരുത്.”
305. “താടികത്തുമ്പോൾ ബീഡികത്തിക്കുക.”
306. “താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ തന്റെ സ്ഥാനത്ത് നായകേറിയിരിക്കും”
307. “തിരുവാതിരയിൽ തിരിമുറിയാതെ.”
308. “തുണയില്ലാത്തവന് ദൈവം തുണ.”
309. “തെളിച്ചവഴിയേപോയില്ലെങ്കിൽ പോയവഴിയേ തെളിക്കുക.”
310. “തേടിയവള്ളി കാലിൽച്ചുറ്റി.”
311. “തോൽവി വിജയത്തിന്റെ മുന്നോടിയാണ്.”
312. “ദരിദ്രനേ ദാരിദ്ര്യമറിയൂ”
313. “ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും.”
314. “ധനം പെരുത്താൽ ഭയം പെരുകും.”
315. “ധീരനൊരിക്കലും ഭീരുപലപ്പോഴും മരിക്കും.”
316. “ധർമ്മ ബന്ധു മഹാബന്ധു.”
317.” നനഞ്ഞിറങ്ങി ഇനി കുളിച്ചുകേറാം.”
318. “നല്ല മരത്തിൽ വിഷഫലം കായ്ക്കില്ല.”
319. “നാം നന്നായാൽ ലോകവും നന്നാവും.”
320. “നാടുവിട്ടലയുന്ന രാജാവും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ.”
321. “നിന്റെ വാക്കും പഴഞ്ചാക്കും”
322. “കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം.”
323. “കടം കൊടുത്തു ശത്രുവിനെ സമ്പാദിക്കുക.”
324. “കണ്ടകശ്ശനി കൊണ്ടേപോകൂ”
325. “കണ്ണുണ്ടായാൽപ്പോര കാണണം.”
326. “കനകം മൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.”
327. “കരയുന്ന കുട്ടിക്കേ പാലുള്ളൂ.”
328. “കള്ളന്റെ കയ്യിൽ താക്കോൽ കൊടുക്കരുത്.”
329. “കാട്ടിലെ തടി തേവരുടെ ആന”
330. “കാര്യം കാണാൻ കഴുതക്കാലും പിടിക്കണം.”
331. “കാലം മായ്ക്കാത്ത മുറിവില്ല.”
332. “കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയാലെന്നപോലെ.”
333. “കൂടെക്കിടന്നവനേ രാപ്പനി അറിയൂ.”
334. “കെടാറാക്കുമ്പോൾ വിളക്ക് ആളിക്കത്തും.”
335. “കൊടുത്താൽ കൊല്ലത്തും കിട്ടും.”
336. “കൊന്നാൽ പാപം തിന്നാൽത്തീരും.”
337. “ക്ഷണിക്കാതെവന്നാൽ ഉണ്ണാതെ പോകാം.”
338. “ക്ഷണിച്ചുവരുത്തി ഊണില്ലെന്ന് പറയുക.”
339. “ക്ഷേത്രം ചെറുതെങ്കിലും പ്രതിഷ്‌ഠ വലുത്.”
340. “ആർക്കാനുംവേണ്ടി ഓക്കാനിക്കുക.”
341. “ആശാൻ നിന്നുമുള്ളിയാൽ ശിഷ്യൻ നടന്നുമുളളും.”
342.” ആശാരിയുടെ കുറ്റവും തടിയുടെ വളവും.”
343. “ആവശ്യം സൃഷ്ടിയുടെ മാതാവാണ്.”
344. “ആവും കാലം ചെയ്തില്ലെങ്കിൽ ചാവും കാലം ഖേദിക്കും”
345. “ആള് കൂടിയാൽ പാമ്പ് ചാവില്ല.”
346. “ആരാന്റെ അമ്മയ്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ലചേല്.”
347. “ആയില്യം അയൽ മുടിക്കും”
348. “ആപത്തുവരുമ്പോൾ കൂട്ടത്തോടെ.”
349. “ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.”
350. “അസൂയക്കും കഷണ്ടിക്കും മരുന്നില്ല.”
351. “അഴകുള്ള ചക്കയിൽ ചുളയില്ല.”