പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 9

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(i) ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ് എന്നിവ വൈറസ് രോഗങ്ങളാണ്
(ii) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്
(iii) എയ്ഡ്സ്, ക്ഷയം എന്നിവ വൈറസ് രോഗങ്ങളാണ്
(A) (i) മാത്രം
(B) (ii) മാത്രം
(C) (iii) മാത്രം
(D) (i) ഉം (iii) ഉം മാത്രം
ഉത്തരം: (B)
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
(i) സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
(ii) സെറിബെല്ലം, ചിന്ത, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
(iii) മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രമായി വർത്തിക്കുന്നു
(iv) ഹൈപ്പോതലാമസ് ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്ക് വഹിക്കുന്നു
ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
(A) (ii) മാത്രം
(B) (iii) മാത്രം
(C) (iv) മാത്രം
(D) (i) & (iv) മാത്രം
ഉത്തരം: (D)
പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത :
(A) വ്യത്യാസപ്പെടുകയില്ല.
(B) കുറവായിരിക്കും
(C) ആയതിയെ ആശ്രയിച്ചിരിക്കുന്നു
(D) കൂടുതലായിരിക്കും
ഉത്തരം: (B)
250 kg പിണ്ഡമുള്ള വസ്തു 80 m/s പ്രവേഗത്തിൽ നേർരേഖയിൽ 100 km സഞ്ചരിക്കുന്നു. ഈ വസ്തുവിന്റെ ആക്കം കണ്ടെത്തുക :
(A) 2000 kg m/s
(B) 3.125 kg m/s
(C) 31.25 kg m/s
(D) 20000 kg m/s
ഉത്തരം: (D)
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ₂₉Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക :
(A) 1S²2S²2P⁶3S²3P⁶3d⁹4S²
(B) 1S²2S²2P⁶3S²3P⁶3d¹⁰4S¹
(C) 1S²2S²2P⁶3S²3P⁶3d⁹4S¹
(D) 1S²2S²2P⁶3S²3P⁶3d¹⁰4S²
ഉത്തരം: (B)
താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ് കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ ഏത്?
(A) സ്റ്റെയിൻലസ് സ്റ്റീൽ
(B) അൽനിക്കോ
(C) നിക്രോം
(D) ഇവയൊന്നുമല്ല
ഉത്തരം: (C)
വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്?
(A) മോഹിനിയാട്ടം
(B) കഥകളി
(C) കൂടിയാട്ടം
(D) ഓട്ടൻതുള്ളൽ
ഉത്തരം: (C)
“ഞാനെന്ന ഭാരതീയൻ’ എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്ക്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്?
(A) ഡോ. എം.ജി.എസ്. നാരായണൻ
(B) കെ.കെ. മുഹമ്മദ്
(C) കെ.എൻ. പണിക്കർ
(D) മോഹൻലാൽ വിശ്വനാഥൻ
ഉത്തരം: (B)
താഴെ കൊടുത്തിരിക്കുന്നവയിൽ സിസ്റ്റം സോഫ്റ്റ്വെയർ വിഭാഗത്തിൽപെടുന്നത് ഏത്?
(A) ലാംഗ്വേജ് പ്രോസസർ
(B) ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
(D) ഡാറ്റബേസ് സോഫ്റ്റ്വെയർ
(C) പ്രസന്റേഷൻ സോഫ്റ്റ്വെയർ
ഉത്തരം: (A)
1 MB (മെഗാബൈറ്റ്)
(A) 1024 GB
(B) 1024 Bytes
(C) 1024 KB
(D) 1024 Bits
ഉത്തരം: (C)