കഥകളി
∎ രാജാക്കന്മാരുടെ കല എന്നറിയപ്പെടുന്നത്?
🅰️ കഥകളി
∎ കഥകളിക്ക് നവചൈതന്യം നൽകിയ കവി?
🅰️ വള്ളത്തോൾ
∎ കലകളുടെ രാജാവ് എന്ന് അറിയപ്പെടുന്നത്?
🅰️ കഥകളി
∎ ഡാൻസ് ഡ്രാമ എന്ന് അറിയപ്പെടുന്നത്?
🅰️ കഥകളി
∎ മലയാളത്തിലെ ആദ്യ ആട്ട കഥ?
🅰️ രാമായണം ആട്ട കഥ (എഴുതിയത് കൊട്ടാരക്കര തമ്പുരാൻ)
∎ ആട്ടക്കഥകളുടെ പിതാവ്?
🅰️ കൊട്ടാരക്കര തമ്പുരാൻ
∎ കഥകളിയിൽ ആകെ എത്ര മുദ്രകളുണ്ട്?
🅰️ 24
∎ കഥകളി മുദ്രകളെ കുറിച്ച് പരാമർശിക്കുന്ന ഗ്രന്ഥം?
🅰️ ഹസ്തലക്ഷണദീപിക
∎ ഹസ്തലക്ഷണദീപിക എഴുതിയത്?
🅰️ കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ
∎ മലയാളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന ആട്ടക്കഥ?
🅰️ നളചരിതം ആട്ടക്കഥ
∎ മലയാളത്തിലെ ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?
🅰️ ജോസഫ് മുണ്ടശ്ശേരി
∎ ബാലരാമഭാരതം എന്ന ആട്ടക്കഥ എഴുതിയ തിരുവിതാംകൂർ രാജാവ്?
🅰️ കാർത്തികതിരുനാൾ രാമവർമ്മ
∎ പൂതനാമോക്ഷം, രുഗ്മിണീ സ്വയം വരം എന്നീ ആട്ടക്കഥ എഴുതിയ തിരുവിതാംകൂർ രാജകുടുംബം?
🅰️ അശ്വതി തിരുനാൾ രാമവർമ്മ
∎ മാലി വി മാധവൻ നായർ എഴുതിയ ആട്ടക്കഥ?
🅰️ കർണശപഥം
∎ കരീന്ദ്രൻ എന്നറിയപ്പെടുന്ന കിളിമാനൂർ രാജരാജവർമ്മ എഴുതിയ ആട്ടക്കഥ?
🅰️ രാവണവിജയം
∎ കഥകളിയിൽ ഉപയോഗിക്കുന്ന സംഗീതം?
🅰️ സോപാനസംഗീതം
∎ ബംഗാളി കവിയായ ജയദേവരുടെ ഗീതാഗോവിന്ദം, ദേവഗീതം എന്ന മലയാള പരിഭാഷ എഴുതിയതാര്?
🅰️ ചങ്ങമ്പുഴ കൃഷ്ണപിള്ള
∎ സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണം?
🅰️ ഇടയ്ക്ക
∎ കേരളത്തിലെ തനതായ സംഗീതരൂപം?
🅰️ സോപാനസംഗീതം
∎ ഞെരളത്ത് രാമപ്പൊതുവാൾ ഉം ഞരളത്ത് ഹരിഗോവിന്ദനും ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
🅰️ സോപാനസംഗീതം
∎ കഥകളിയിലെ പരിഷ്കാരങ്ങൾ സമ്പ്രദായങ്ങൾ എന്ന് വിളിക്കുന്നു സമ്പ്രദായങ്ങൾ മൂന്നെണ്ണമാണ്
🅰️ വെട്ടത്തുനാട് സമ്പ്രദായം
🅰️ കല്ലടിക്കോടൻ സമ്പ്രദായം
🅰️ കപ്ലിങ്ങാടൻ സമ്പ്രദായം
മലയാളം പി എസ് സി
∎ കഥകളിയിൽ നിന്ന് വാചികാഭിനയം ഒഴിവാക്കുകയും ചെണ്ട ഉൾപ്പെടുത്തിയ സമ്പ്രദായമാണ്?
🅰️ വെട്ടത്തുനാട് സമ്പ്രദായം