കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 4

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രി പദം വഹിച്ചത്‌ ആരായിരുന്നു?

  • കെ.കരുണാകരന്‍ (4 തവണ)

2. കേരളനിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 പേര്‍ വിതം തുല്യമായി അംഗസംഖ്യയുണ്ടായിരുന്ന (1981) കാലഘട്ടത്തില്‍ ആരായിരുന്നു മുഖ്യമന്ത്രി?

  • കെ.കരുണാകരന്‍.

3. ലക്ഷം വീട്‌ പദ്ധതി ആവിഷ്കരിച്ച മന്ത്രി ആരാണ്‌?

  • എം.എന്‍.ഗോവിന്ദന്‍ നായര്‍.

4. കേരളത്തില്‍ രണ്ടു ദിവസം മാത്രം മന്ത്രി പദത്തില്‍ കഴിഞ്ഞ വ്യക്തി ആരാണ്‌?

  • എം.പി.വീര്രേന്ദകുമാര്‍.

5. 1981-ഡിസംബറില്‍ അധികാരത്തിലെത്തിയ കെ. കരുണാകരന്‍ മന്ത്രിസഭ, ഒരംഗം പിന്തുണ പിന്‍വലിച്ചുതിനെ തുടര്‍ന്ന്‌ നിലംപതിച്ചു. ആരായിരുന്നു ആ അംഗം?

  • ലോനപ്പന്‍ നമ്പാടന്‍.

6. കെ. കരുണാകരന്‍ 1995-ൽ കേന്ദ്രമന്ത്രിയായി. ഏതു വകുപ്പായിരുന്നു അദ്ദേഹത്തിന്‌ ലഭിച്ചത്‌?

  • വ്യവസായം.

7. കേരളനിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദം വഹിച്ചിരുന്ന വനിത ആരായിരുന്നു?

  • കെ.ആര്‍.ഗൗരി

8. കേരളത്തിലെ ഒരു വിദ്യാഭ്യാസമന്ത്രി പില്‍ക്കാലത്ത്‌ കേരളത്തിലെ ഒരു സര്‍വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ആയി. ആരാണ്‌ ആ വ്യക്തി?

  • ജോസഫ്‌ മുണ്ടശ്ശേരി.

9. കേരള നിയമസഭാസാമാജികന്‍മാരായിരുന്നവരില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച സാമാജികന്‍ ആരാണ്‌?

  • വി.ആര്‍. കൃഷ്ണയ്യര്‍ (61 ഇംഗ്ലീഷ്‌ കൃതികളും 3 മലയാള കൃതികളും രചിച്ചു).

10. തിരു-കൊച്ചിയില്‍ പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ മന്ത്രി സഭയില്‍ മന്ത്രിമാരുടെ എണ്ണം കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രാജിവച്ച വ്യക്തി ആരായിരുന്നു?

  • ഇ.ഇക്കണ്ട വാത്യര്‍( 1890-1977)



Leave a Reply

Your email address will not be published. Required fields are marked *