കോമൺവെൽത്ത് ഒഫ് നേഷൻസ്

സ്ഥാപിതമായത്?
Ans: 1931
ആസ്ഥാനം?
Ans: മാൾബറോ ഹൗസ് (ലണ്ടൻ)
അംഗസംഖ്യ?
Ans: 52
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട് വിധേയത്വം പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?
Ans : കോമൺവെൽത്ത്
രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?
Ans : ബ്രിട്ടീഷ് കോമൺവെൽത്ത്
ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?
Ans : 1949
കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?
Ans : 1926-ലെ ഇംപീരിയൽ സമ്മേളനം
കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?
Ans : ബാൽഫോർ പ്രഖ്യാപനം (1926)
കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?
Ans : ബ്രിട്ടീഷ് രാജ്ഞി/രാജാവ്
കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ?
Ans : ഇംഗ്ലീഷ്
കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?
Ans : 1965
ആദ്യ കോമൺവെൽത്ത് സെക്രട്ടറി?
Ans : അർനോൾഡ് സ്മിത്ത് (കാനഡ)
നിലവിൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യാക്കാരൻ?
Ans : കമലേഷ് ശർമ്മ
അവസാനമായി അംഗമായ രാജ്യം?
Ans : റുവാണ്ട
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?
Ans : ചോഗം (CHOGM-Commonwealth Heads of Government Meeting)
ആദ്യ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
Ans : സിംഗപ്പൂർ (1971)
2011-ലെ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?
Ans : ആസ്‌ട്രേലിയ
2017 ലെ ചോഗം സമ്മേളന വേദി?
Ans : Vanuatu
2015-ലെ ചോഗം സമ്മേളന വേദി?
Ans : മാൾട്ട
2013-ലെ ചോഗം സമ്മേളന വേദി?
Ans : ശ്രീലങ്ക
പരിസ്ഥിതി സംരക്ഷണം, ഹരിതഗൃഹവാതക ബഹിർഗമനം നിയന്തിക്കുക എന്നീ പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് നടന്ന ഭൗമഉച്ചകോടി നടന്നത്?
Ans : 1992 റിയോഡി ജനീറോ
ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?
Ans : അജൻഡ:21
ആഗോള താപനത്തിന് കാരണമായ വാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവെച്ച വർഷം?
Ans : 1997 (ജപ്പാനിലെ ക്യോട്ടോയിൽ)
സുസ്ഥിര വികസനത്തിനുള്ള ഉച്ചകോടി നടന്നത്?
Ans : ജോഹന്നാസ്ബർഗ് 2002 (ദക്ഷിണാഫിക്ക)
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന കോപ്പൻഹേഗൻ ഉടമ്പടി?
Ans : 2009 കോപ്പൻഹേഗൻ (ഡെൻമാർക്ക്)
2009 ആണവശക്തി വ്യാപനനിരോധനം സംബന്ധിച്ച് യു.എൻ.പൊതുസഭ CTBT (Comprehensive Test Ban Breaty) അംഗീകരിച്ച വർഷം?
Ans : 1996
ന്യൂക്ലിയർ ആയുധങ്ങളുടെ വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ ആണവ വ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?
Ans : 1969 (1970 ൽ പ്രാബല്യത്തിൽ വരികയുണ്ടായി)
ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം?
Ans : 1987
കോമൺവെൽത്തിൽ നിന്നും ഏറ്റവും ഒടുവിലായി വിട്ടുപോയ രാജ്യം?
Ans : മാലിദ്വീപ്
ഇന്ത്യ ചോഗം സമ്മേളനത്തിന്റെ വേദിയായ വർഷം?
Ans : 1983 (ഗോവ, നേതൃത്വം നൽകിയത് ഇന്ദിരാഗാന്ധി)
കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?
Ans : ഫിജി (2006)
കോമൺവെൽത്തിൽ നിന്നും വിട്ടുപോയ രാഷ്ട്രങ്ങൾ?
Ans : അയർലണ്ട് (1949),സിംബ്‍ബാവെ (2003)
ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്?
Ans : 1930
കോമൺവെൽത്തിലെ അംഗരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായിക മേള?
Ans : കോമൺവെൽത്ത് ഗെയിംസ്
കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?
Ans : ആസ്റ്റ്ലെ കൂപ്പർ
കോമൺവെൽത്ത് വാർഗ്രോവ്സ് കമ്മീഷന്റെ ആസ്ഥാനം?
Ans : Berkshrine (UK)
ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?
Ans : മണിപ്പൂർ