ആലപ്പുഴ ജില്ല പി എസ് സി ചോദ്യോത്തരങ്ങൾ

psc questions

▋ ആലപ്പുഴ ജില്ല രൂപീകൃതമായ വർഷം
🅰 1957 ഓഗസ്റ്റ് 17

▋ കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്
🅰 ആലപ്പുഴ

▋ കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ആലപ്പുഴയിലാണ് ഏതുവർഷമാണ്
🅰 1857

▋ പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല
🅰 ആലപ്പുഴ

▋ കയർ വ്യവസായത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല
🅰 ആലപ്പുഴ

▋ ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരാണ്
🅰 കഴ്സൺ പ്രഭു

▋ മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല
🅰 ആലപ്പുഴ

▋ വള്ളംകളികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല
🅰 ആലപ്പുഴ

▋ വനഭൂമി ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല
🅰 ആലപ്പുഴ

▋ മലകൾ ഇല്ലാത്ത കേരളത്തിലെ ജില്ല
🅰 ആലപ്പുഴ

▋ വേലകളിക്ക് പ്രശസ്തമായ കേരളത്തിലെ ജില്ല
🅰 ആലപ്പുഴ

▋ കേരളത്തിലെ ഏറ്റവും വലിയ ബണ്ട്
🅰 തണ്ണീർമുക്കം ബണ്ട്

▋ കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്
🅰 വേമ്പനാട്ടുകായൽ

▋ കായംകുളം താപവൈദ്യുത നിലയത്തിൽ ഇന്ധനമായി ഉപയോഗിക്കുന്നത്
🅰 നാഫ്ത

▋ തോട്ടപ്പള്ളി സ്പിൽവേ തണ്ണീർമുക്കം ബണ്ട് എന്നിവ ഏത് കായലിലാണ് സ്ഥിതി ചെയ്യുന്നത്
🅰 വേമ്പനാട്ടുകായൽ

▋ കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്നത്
🅰 കുട്ടനാട്

▋ ആലപ്പുഴ പട്ടണം പണി കഴിപ്പിച്ചത് ആരാണ്
🅰 രാജാകേശവദാസ്

▋ പ്രാചീന കാലത്ത് കരപ്പുറം എന്നറിയപ്പെട്ട സ്ഥലം
🅰 ചേർത്തല

▋ പുന്നപ്ര വയലാർ സമരം നടന്ന വർഷം
🅰 1946

▋ ചെമ്പകശ്ശേരി രാജവംശത്തിലെ തലസ്ഥാനം എവിടെയായിരുന്നു
🅰 അമ്പലപ്പുഴ

▋ കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം
🅰 ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

▋ കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചയ്യുന്നത്
🅰 ആലപ്പുഴയിലാണ്

▋ കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 കായംകുളം

▋ കെ പി എ സി യുടെ ആസ്ഥാനം
🅰 കായംകുളം

▋ കേരളത്തിലെ ആദ്യത്തെ തരിശ് രഹിത ഗ്രാമപഞ്ചായത്ത്
🅰 മണ്ണഞ്ചേരി

▋ കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം
🅰 നൂറനാട്

▋ നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം
🅰 1952. പുന്നമടക്കായലാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്

▋ ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം
🅰 അമ്പലപ്പുഴ

▋ കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ
🅰 ഉദയ സ്റ്റുഡിയോ

▋ ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക്
🅰 ചേർത്തല

▋ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണകേന്ദ്രം
🅰 മങ്കൊമ്പ്

▋ കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
🅰 കലവൂർ

▋ കേരളത്തിലെ ആദ്യത്തെ സിദ്ധഗ്രാമം
🅰 ചന്ദിരൂർ

▋ കേരള കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നത്
🅰 കായംകുളം

▋ ഇ എസ് ഐ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സ്ഥിതിചെയ്യുന്നത്
🅰 മാവേലിക്കര

▋ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം
🅰 നെടുമുടി

▋ കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്
🅰 അമ്പലപ്പുഴ

▋ കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം
🅰 ചേർത്തല