മികച്ച ജനപ്രിയ ചിത്രത്തിനു ഗാനങ്ങൾക്കുമുള്ള പുരസ്കാരം ഹൃദയം നേടി. ഹിഷാം അബ്ദുൾ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ), ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. കളയിലെ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനായി, ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവനടി (ചിത്രം ജോജി മികച്ച ബാലതാരം (ആൺ) മാർ ആദിത്യൻ (ചിത്രം നിറയെ തത്തകൾ ഉള്ള മരം), മികച്ച ബാലതാരം (പെൺ) സ്നേഹ അനു (ചിത്രം: തല), മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഗാനം: കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ ചിത്രം: കാടകലം) മികച്ച പിന്നണി ഗായകൻ പ്രദീപ് കുമാർ (ഗാനം: രാവിൽ മയങ്ങുമീ പൂമടിയിൽ, ചിത്രം മിന്നൽ മുരളി) മികച്ച ഗായിക സിത്താര കൃഷ്ണകുമാർ (ഗാനം: പാൽനിലാവിൻ പൊയ്കയിൽ.
മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (ചിത്രം: നായാട്ട്), കലാസംവിധാനം ഗോകുൽ ദാസ് (ചിത്രം: തുറമുഖം), മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക് സോനു കെ.പി. (ചിത്രം: ചവിട്ട്), മികച്ച ശബ്ദമിശ്രണം: ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), മികച്ച ശബ്ദരൂപകൽപ്പന രംഗനാഥ് രവി (ചുരുളി), മികച്ച കളറിസ് ലിജു പ്രഭാകർ (ചുരുളി), മികച്ച മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത് അമ്പാടി (ആർക്കറിയാം), മികച്ച വസ്ത്രാലങ്കാരം : മെൽവി ജെ. (മിന്നൽ മുരളി), മികച്ച വിഷ്വൽ എഫക്ട്സ് ആൻഡ് ഡിക്രൂസ് (മിന്നൽ മുരളി).
പ്രത്യേക ജൂറി പരാമർശം
കഥ, തിരക്കഥ. ഷെറി ഗോവിന്ദൻ, ചിത്രം. അവനോവിലോന
ജിയോ ബേബി, ചിത്രം: ഫ്രീഡം ഫൈറ്റ് (അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനു വേണ്ടി ശബ്ദിക്കുന്ന 5 ചലച്ചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിർവഹിച്ചതിന്.
ഹിന്ദി സംവിധായകനും തിരക്കാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 142 സിനിമകൾ മത്സരത്തിനെത്തി. അന്തിമ പട്ടികയിൽ പരിഗണിച്ചത് 29 ചിത്രങ്ങളാണ്.